ഇഞ്ച്വറി ടൈമിൽ വിജയം കൈവിട്ട് ഗോകുലം എഫ് സി

- Advertisement -

ബിനോ ജോർജ്ജിന്റെയും സംഘത്തിന്റേയും ജൈത്ര യാത്രയ്ക്ക് ഗോവയിൽ അവസാനം. ജയം ഉറപ്പിച്ചിരുന്ന ഗോകുലം ,ചർച്ചിലിനെതിരെ അവസാന നിമിഷം വഴങ്ങിയ സമനിലയാണ് വിജയ കുതിപ്പിന് അവസാനം കുറിച്ചത്. 1-1ന് ആണ് മത്സരം അവസാനിച്ചത്. റിലഗേഷൻ ബാറ്റിലിൽ ഉള്ള ചർച്ചിലിന് ഈ സമനില ആശ്വാസമായി.

ബിനോ ജോർജ്ജിന്റെ തന്ത്രങ്ങൾക്ക് മുന്നിൽ ചർച്ചിൽ പതറുന്നതാണ് തുടക്കം മുതലേ കണ്ടത്. യുവതാരം അർജുൻ ജയരാജും ഹെൻറി കിസേക്കയും ഗോകുലത്തിനായി തുടക്കം മുതലേ മികച്ചു നിന്നു. പരിക്കേറ്റ് ചർചിൽ ക്യാപ്റ്റൻ മണ്ടേ പുറത്തു പോയതോടെ ചർച്ചിലിന്റെ വീര്യം കുറഞ്ഞു.

രണ്ടാം പകുതിലാണ് ഗോകുലത്തിന്റെ വിജയ ഗോൾ പിറന്നത്. 72ആം മിനുട്ടിൽ കിസേക്കയാണ് ഗോകുലത്തിന്റെ ഗോൾ നേടിയത്. അർജ്ജുൻ ജയരാജാണ് കിസെക്കയുടെ ഗോൾ ഒരുക്കി കൊടുത്തത്. പിന്നീട് അർജുൻ ജയരാജിന്റെയും അൽ ഹാജ്മിയുടേയും ശ്രമങ്ങൾ ഗോളിന് അടുത്ത് എത്തിയെങ്കിലും ചർച്ചിൽ ഭാഗ്യത്തിന് രക്ഷപ്പെട്ടു.

കളിയുടെ അവസാന നിമിഷത്തിൽ ഫ്രാൻസിസ് ഒന്യേമ ആണ് ചർച്ചിലിന്റെ സമനില ഗോൾ നേടിയത്. ഫ്രാൻസിസിന്റെ അരങ്ങേറ്റ മത്സരമായി ഇത്. സമനില ഗോകുലത്തിനെ ഏഴാം സ്ഥാനത്ത് തന്നെ നിർത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement