ഇന്ത്യൻ ആരോസിന്റെ ഹോം മത്സരങ്ങൾ ഗോവയിൽ

ഐ ലീഗ് ക്ലബ് ഇന്ത്യൻ ആരോസിന്റെ ആദ്യത്തെ രണ്ടു ഹോം മത്സരങ്ങൾ ഗോവയിൽ നടക്കും. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ആണ് ഹോം ഗ്രൗണ്ട് ആയി നിശ്ചയിച്ചിരുന്നത് എങ്കിലും ആദ്യത്തെ രണ്ടു മത്സരങ്ങൾക്ക് സ്റ്റേഡിയം ലഭ്യമല്ലാത്തതിനെ തുടർന്നാണ് രണ്ടു മത്സരങ്ങൾ ഗോവയിലേക്ക് മാറ്റാൻ തീരുമാനം ആയത്.

നവംബർ 29ന് ചെന്നൈ സിറ്റി എഫ്സിക്കെതിരെ ആണ് ആരോസിന്റെ ആദ്യത്തെ മത്സരം, രണ്ടാം മത്സരം മിനേർവ പഞ്ചാബിനെതിരെയും ആണ്.

മർഗോവയിലെ നെഹ്റു സ്റ്റേഡിയം നിലവിൽ എഫ്‌സി ഗോവയും ചർച്ചിൽ ബ്രദേഴ്‌സും ആണ് ഉപയോഗിക്കുന്നത്. അത്കൊണ്ട് തന്നെ തിലക് മൈദാനിയിലോ GMC അത്ലറ്റിക് ക്ളബ് സ്റ്റേഡിയത്തിലോ ആയിരിക്കും ആരോസ് കളിക്കുക. രണ്ടു മത്സരങ്ങൾക്ക് ശേഷം ആരോസ് ഡൽഹിയിൽ തിരിച്ചെത്തും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഹക്കു ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി എന്ന് നോർത്ത് ഈസ്റ്റ് കോച്ച്
Next articleചെന്നൈയുടെ തട്ടകത്തിൽ ഗോവൻ ചിരി!!