ഐ ലീഗിൽ ഇന്ന് മൈനേർവ എഫ്‌സി – ഇന്ത്യൻ ആരോസ് പോരാട്ടം

- Advertisement -

ഐ ലീഗിൽ ഇന്ന് ഇന്ത്യൻ ആരോസിന്റെ കുട്ടികൾ മിനേർവയെ നേരിടും. ഗോവയിലെ മെഡിക്കൽ കോളേജ് അത്‌ലറ്റിക് സ്റ്റേഡിയതിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം രാത്രി എട്ടിനാണ് ആരംഭിക്കുക.

തങ്ങളുടെ ആദ്യ മത്സരത്തിൽ ചെന്നൈ സിറ്റിയെ കെട്ടുകെട്ടിച്ചതിന്റെ ആത്മവിശ്വാസത്തിൽ ആണ് ആരോസിന്റെ കുട്ടികൾ. 4-5-1 എന്ന ഫോർമേഷനിൽ കളിക്കുന്ന ആരോസിലെ ഏക അണ്ടർ പത്തൊൻപത് താരം സ്‌ട്രൈക്കർ എഡ്മണ്ട് ലാൽറിനടിക ആണ്, ബാക്കിയുള്ളവർ എല്ലാം ലോകക്കപ്പ് കളിച്ച അണ്ടർ 17 ടീമംഗങ്ങൾ ആയിരിക്കും. മധ്യനിരയിൽ ജെക്സൺ സിങ്ങും അനികേതും വിങ്ങുകളിൽ മലയാളി താരം രാഹുലും സുരേഷ് സിങ്ങും ആയിരിക്കും ഉണ്ടാവുക. സെന്റ്ർ ബാക് ജോഡികളായ അൻവർ അലിയും ജതീന്ദ്ര സിങ്ങും മികച്ച പ്രകടനം ആണ് ചെന്നൈക്കെതിരെ കാഴ്ചവെച്ചത്.

ആദ്യ മത്സരത്തിൽ മോഹൻ ബഗാനെ സമനിലയിൽ തളച്ചതിന്റെയും രണ്ടാം മത്സരത്തിൽ പുതുമുഖങ്ങളായ നെറോകയെ തോല്പിച്ചതിന്റെയും ആത്മവിശ്വാസത്തിൽ ആണ് മിനേർവ പഞ്ചാബ് എഫ്‌സി ആരോസിനെ നേരിടാൻ ഇറങ്ങുന്നത്. മിനേർവയുടെ അക്കാദമി താരങ്ങളായ ജെക്സൺ സിങ്, അൻവർ അലി തുടങ്ങിയ താരങ്ങൾ AIFFമായുള്ള കരാർ പ്രകാരം ആരോസിനു വേണ്ടി ആയിരിക്കും ബൂട്ട് കെട്ടുക. കഴിഞ്ഞ മത്സരത്തിൽ ഗോൾ കണ്ടെത്തിയ ഭൂട്ടാൻ താരം ചെഞ്ചോയെ കൂടാതെ ലെഗോ ബൈ, വില്യം ഒപോകു എന്നിവരെല്ലാം മികച ഫോമിൽ ആണെന്നത് കോച്ച് ഖോഖെന് സിങ്ങിന് ആശ്വാസം നൽകും.

ഇന്ത്യൻ ഫുട്ബോളിന്റെ പ്രതീക്ഷകളായ ആരോസ് മിനേർവയെ നേരിടുമ്പോൾ മികച്ചൊരു പ്രകടനം തന്നെ പ്രതീക്ഷിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement