ഐ ലീഗ്: കൗമാരക്കാരെയും കൂട്ടി ഇന്ത്യൻ ആരോസ് ഇന്ന് ചെന്നൈ സിറ്റിക്കെതിരെ

- Advertisement -

അണ്ടർ പതിനേഴ് ലോകക്കപ്പിലെ കുട്ടികളെയും അണ്ടർ പത്തൊൻപത് ടീമിലെ കുട്ടികളെയും ഉള്പെടുത്തിയ ഇന്ത്യൻ ആരോസ് ഇന്ന് തങ്ങളുടെ ആദ്യത്തെ ഐ ലീഗ് പോരാട്ടത്തിനിറങ്ങും. ചെന്നൈ സിറ്റി എഫ്‌സിയെ ആണ് ഇന്ത്യൻ ആരോസ് നേരിടുക. ന്യൂഡൽഹിയിൽ വേദി ലഭ്യമല്ലാത്തതിനാൽ ഗോവയിലെ മെഡിക്കൽ കോളേജ് അത്‌ലറ്റിക് ഗ്രൗണ്ടിൽ ആണ് ആരോസിന്റെ ആദ്യത്തെ രണ്ടു ഹോം മത്സരങ്ങൾ നടക്കുന്നത്.

 

AIFFന്റെ കീഴിൽ ഉള്ള ആരോസിൽ ഭൂരിഭാഗവും ഇന്ത്യയുടെ അണ്ടർ പതിനേഴ്, പത്തൊൻമ്പത് ടീമുകളിലെ താരങ്ങളാണ്. അണ്ടർ പതിനേഴ് ലോകക്കപ്പ്, എഎഫ്സി ചാംപ്യൻഷിപ് ക്വാളിഫയർ എന്നിവയിൽ ഒരുമിച്ചു കാളിച്ചതിനാൽ മികച്ച ഒത്തിണക്കത്തോടെയാണ് ആരോസ് എത്തുന്നത്. ലൂയിസ് മറ്റോസിന്റെ കീഴിൽ എത്തുന്ന ആരോസ് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ടീം ആണ്.

 

വി സുന്ദറാർജന്റെ കീഴിലാണ് ചെന്നൈ സിറ്റി എഫ്‌സി എത്തുന്നത്, കഴിഞ്ഞ തവണ എട്ടാം സ്ഥാനത്തായിരുന്നു ചെന്നൈ ഫിനിഷ് ചെയ്തത്. അതിൽ നിന്നും മുന്നോട്ട് പോവാൻ ആയിരിക്കും ചെന്നൈ ശ്രമിക്കുക. നാല് വിദേശ താരങ്ങളുമായി എത്തുന്ന ചെന്നൈ ടീം ശക്തമാണ്.

ഇന്ത്യൻ സമയം വൈകുന്നേരം 5.30നു ആണ് കിക്കോഫ്. മത്സരം സ്റ്റാർ നെറ്റ്‌വർക്കിൽ തത്സമയം കാണാവുന്നതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement