രാഹുലിന്റെ മികച്ച ഗോളിൽ ബഗാനെ തളച്ച് ഇന്ത്യൻ ആരോസ്

- Advertisement -

മോഹൻ ബഗാനെ സമനിലയിൽ തളച്ച് ഇന്ത്യൻ ആരോസ്. 1- 1നാണ് അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയെ പ്രധിനിധികരിച്ച കുട്ടികൾ ബഗാനെ സമനിലയിൽ തളച്ചത്. അമർജിത് കിയാം ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതോടെ ഇന്ത്യൻ ആരോസ് അവസാന 25 മിനിറ്റ് 10 പേരുമായാണ് കളിച്ചത്. ആരോസിന് വേണ്ടി മലയാളി താരം രാഹുൽ മികച്ചൊരു ഗോളും മത്സരത്തിൽ നേടി.

മോഹൻ ബഗാന്റെ മൈദാൻ ഗ്രൗണ്ടിലെ ആദ്യ ഐ ലീഗ് മത്സരമായിരുന്നു ഇത്. സോണി നോർദെ ഇല്ലാതെയാണ് മോഹൻ ബഗാൻ ഇന്ന് ഇന്ത്യൻ ആരോസിനെ നേരിടാൻ ഇറങ്ങിയത്. മത്സരത്തിലുടനീളം നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയത്  മോഹൻ ബഗാന് തിരിച്ചടിയായായി. ആരോസിന്റെ ഗോൾ പോസ്റ്റിൽ അണ്ടർ 17 ഗോൾ കീപ്പർ നീരജിന്റെ മികച്ച പ്രകടനവും അവർക്ക് തിരിച്ചടിയായി.

മത്സരത്തിൽ ആദ്യം ഗോൾ നേടിയത് മോഹൻ ബാഗനാണ്. ദിപൻന്ത ഡിക്കയുടെ മികച്ച ഒരു ഷോട്ട് ഇന്ത്യൻ ആരോസിന്റെ ഗോൾ വല കുലുക്കുകയായിരുന്നു. എന്നാൽ ഉടൻ തന്നെ ഗോൾ തിരിച്ചടിച്ച് ഇന്ത്യൻ ആരോസ് മോഹൻ ബഗാനെ ഞെട്ടിച്ചു.  രണ്ട് മോഹൻ ബഗാൻ പ്രതിരോധ താരങ്ങളെ മറികടന്ന് മലയാളിയായ രാഹുൽ ബാലനാണ് ആരോസിന് സമനില നേടി കൊടുത്തത്.

ആദ്യ പകുതി അവസാനിക്കുമ്പോൾ മത്സരം 1 – 1ന് സമനിലയിലായിരുന്നു. രണ്ടാം പകുതിയിലും ഒന്നിന് പിറകെ ഒന്നായി ബഗാൻ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും രണ്ടാമത്തെ ഗോൾ നേടാൻ അവർക്കായില്ല. രണ്ടാമത്തെ മഞ്ഞ കാർഡ് കണ്ട് ആരോസിന്റെ  അമർജിത് കിയാം ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയെങ്കിലും ബഗാന് മുൻപിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ആരോസ് വിലപ്പെട്ട 1 പോയിന്റ് നേടി എടുക്കുകയായിരുന്നു. മോഹൻ ബഗാന്റെ ഐ ലീഗിലെ തുടർച്ചയായ നാലാം സമനിലയായിരുന്നു ഇത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement