ഇന്ത്യൻ ആരോസിന് ലീഗിലെ രണ്ടാം വിജയം

20210307 021218

ഇന്ത്യൻ ആരോസിന് ഐ ലീഗിൽ ഒരു മികച്ച വിജയം. ഇന്ന് നെരോകയെ ആണ് ഇന്ത്യൻ ആരോസ് തോൽപ്പിച്ചത്. ആരോസിന്റെ സീസണിലെ രണ്ടാം വിജയം മാത്രമാണിത്. നെരോകയെ ഇന്ന് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ആരോസ് തോൽപ്പിച്ചത്. ആരോസ് ഈ സീസണിൽ ഇതാദ്യമായാണ് മൂന്ന് ഗോളുകൾ ഒരു മത്സരത്തിൽ സ്കോർ ചെയ്യുന്നത്.

17ആം മിനുട്ടിൽ ഹാർഷ് പത്രെയുടെ ഒരു ഹെഡറിൽ നിന്നായിരുന്നു ആരോസിന്റെ ആദ്യ ഗോൾ. 51ആം മിനുട്ടിൽ വാൻലാറുവത്ഫെല ആരോസിന്റെ ലീഡ് ഇരട്ടിയാക്കി. 96ആം മിനുട്ടിൽ ഹാർഷ് പത്രെ വീണ്ടും ആരോസിനായി വലകുലുക്കി‌‌. ഈ വിജയത്തോടെ ആരോസിന് 11 മത്സരങ്ങളിൽ നിന്ന് ഏഴു പോയിന്റായി. ഇപ്പോഴും ആരോസ് അവസാന സ്ഥാനത്താണ്‌‌. 8 പോയിന്റുള്ള നെരോക ആരോസിന് തൊട്ടു മുകളിൽ നിൽക്കുന്നു‌‌