രാഹുലിന് ഗോൾ, ലജോങ്ങിനെ വീഴ്ത്തി ആരോസിന് രണ്ടാം ജയം

- Advertisement -

ഷില്ലോങ് ലജോങ് എഫ്.സിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ഇന്ത്യൻ ആരോസ് ഐ ലീഗിലെ തങ്ങളുടെ രണ്ടാമത്തെ വിജയം സ്വന്തമാക്കി. മത്സരത്തിന്റെ തുടക്കം മുതൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് ആരോസ് തങ്ങളുടെ വിജയം ഉറപ്പിച്ചത്. മത്സരത്തിന്റെ അവസാന അര മണിക്കൂർ 10 പേരുമായി ലജോങ് എഫ്.സി ചുരുങ്ങിയതും അവർക്ക് തുണയായി.

കളിയിലെ ആധിപത്യം 18ആം മിനുട്ടിൽ ഗോളാക്കി ആരോസ് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ജിതേന്ദ്രയാണ് ലജോങ് പ്രധിരോധ നിറയെ കബളിപ്പിച്ച് ആരോസിന് ലീഡ് കൊടുത്തത്. രണ്ടാം പകുതിയിൽ മീറ്റെയ്നിനെ ഫൗൾ ചെയ്തതിന് ലജോങ് താരം ലാൽറോഹ്‌ലു ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതോടെ അവസാന അര മണിക്കൂർ 10 പേരുമായാണ് കളിച്ചത്. പത്ത് പേരായി ചുരുങ്ങിയിട്ടും സമനില ഗോൾ നേടാൻ ഷില്ലോങ് ലജോങ്ങിന്റെ  ഖോങ്സിറ്റിന് അവസരം ലഭിച്ചെങ്കിലും ഗോൾ കീപ്പർ മാത്രം മുൻപിൽ നിൽക്കെ അവസരം പാഴാക്കുകയായിരുന്നു.

തുടർന്നാണ് മത്സരത്തിൽ ജയമുറപ്പിച്ച ഗോൾ ആരോസ് നേടിയത്. ലജോങ് എഫ്.സിയുടെ പ്രധിരോധ നിരയെ മുഴുവൻ കബളിപ്പിച്ച് നോങ്ഡംബ നൈറോമാണ് മനോഹരമായ ഗോളിലൂടെ ആരോസിന്റെ ലീഡ് ഇരട്ടിയാക്കിയത്. 5 ലജോങ് പ്രധിരോധ നിരക്കാരെ നിഷ്പ്രഭമാക്കിയയാണ് നൈറോം ഗോൾ നേടിയത്.  രണ്ടാമത്തെ ഗോളും നേടിയതോടെ മത്സരത്തിൽ ആധിപത്യം നേടിയ ആരോസ് ഇഞ്ചുറി ടൈമിൽ  മലയാളി താരം രാഹുലിലൂടെ ഗോൾ നേടി വിലപ്പെട്ട 3 പോയിന്റ് സ്വന്തമാക്കി.

ആദ്യ മത്സരത്തിൽ ചെന്നൈ സിറ്റി എഫ്.സിയെ 3- 0  തോൽപ്പിച്ചതിന് ശേഷം ഇന്ത്യൻ ആരോസിന്റെ ആദ്യം വിജയമായിരുന്നു ഇത്. ഇതിനിടയിൽ കളിച്ച 3 മത്സരങ്ങളും ഇന്ത്യൻ ആരോസ് പരാജയപ്പെടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement