Site icon Fanport

ഇന്ത്യൻ യുവനിരക്ക് വീണ്ടും ഐലീഗിൽ ജയം, പോയന്റിൽ ഗോകുലത്തിനൊപ്പം

ഐലീഗിൽ ഇന്ത്യൻ ആരോസിന് വീണ്ടും ജയം. ഇന്ന് ഐസാളിൽ ചെന്ന് കളിച്ച ആരോസ് മുൻ ചാമ്പ്യന്മാരെ തോൽപ്പിക്കുകയായിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ആരോസിന്റെ വിജയം. രോഹിത് ദാനു ആണ് ആരോസിനായി ഗോൾ നേടിയത്. കഴിഞ്ഞ മാസം ഗോകുലം കേരള എഫ് സിയെയും ആരോസ് പരാജയപ്പെടുത്തിയിരുന്നു.

ഐലീഗിൽ ഇത്തവണ രണ്ട് തവണ ആരോസിനെ നേരിട്ടിട്ടും ഐസാളിന് വിജയം നേടാൻ ആയില്ല. നേരത്തെ കട്ടക്കിൽ വെച്ച് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഗോൾരഹിത സമനിലയിൽ ആയിരുന്നു കളി അവസാനിച്ചത്. ഇന്നത്തെ ജയം ഐസാളിനെ മറികടന്ന് പോയന്റ് ടേബിളിൽ ഒമ്പതാമത് എത്താൻ ആരോസിനെ സഹായിച്ചു. ഗോകുലം കേരളയ്ക്ക് ഒപ്പം 10 പോയന്റാണ് ഇപ്പോൾ ലീഗിൽ ആരോസിന് ഉള്ളത്.

Exit mobile version