ഇമ്രാൻ ഖാൻ ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നെരോക എഫ് സിയുടെ താരമായിരുന്ന ഇമ്രാൻ ഖാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് അടുക്കുന്നു. താരവും നോർത്ത് ഈസ്റ്റുമായി കരാർ ധാരണയിൽ ആയിട്ടുണ്ട്. നെരോകയ്ക്ക് വേണ്ടി കഴിഞ്ഞ സീസണിൽ 11 മത്സരങ്ങളോളം താരം കളിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു മോഹൻ ബഗാൻ വിട്ട് ഇമ്രാൻ നെരോകയിലേക്ക് എത്തിയത്. ഐലീഗിൽ കഴിഞ്ഞ സീസണിൽ രണ്ട് അസ്സിസ്റ്റും ഒരു ഗോളും താരം നേടിയിരുന്നു.

മുമ്പ് ഗോകുലം കേരള എഫ് സിയുടെ അറ്റാക്കിങ് നിരയിലൽ ഉണ്ടായിരുന്ന താരമാണ് ഇമ്രാൻ. മണിപ്പൂർ സ്വദേശിയാണ്. രണ്ട് സീസണോളം ഇമ്രാൻ ഖാൻ എഫ് സി ഗോവയിലും ഉണ്ടായിരുന്നു. 23 കാരനായ ഇമ്രാൻ വിങ്ങറായും സ്ട്രൈക്കറായും കളിക്കാൻ കഴിവുള്ള താരമാണ്. മുമ്പ് ഫതേഹ് ഹൈദരബാദിനായും മണിപ്പൂർ സന്തോഷ് ട്രോഫി ടീമിനായും ഇമ്രാൻ കളിച്ചിട്ടുണ്ട്.