
കേരളത്തിലെ അണ്ടർ 15 യൂത്ത് ഐ ലീഗ് പോരാട്ടങ്ങൾ ഇന്ന് മുതൽ തുടങ്ങും. റെസ്റ്റ് ഓഫ് ഇന്ത്യാ ഗ്രൂപ്പ് എഫിലെ പോരാട്ടങ്ങളാണ് ഇന്ന് ആരംഭിക്കുന്നത്. നാലു ടീമുകളാണ് ഗ്രൂപ്പ് എഫിൽ ഉള്ളത്. ഗോകുലം എഫ് സി, സായി തിരുവനന്തപുരം, വയനാട് എഫ് സി, എഫ് സി കേരള എന്നീ ടീമുകളാണ് ഗ്രൂപ്പ് എഫിൽ ഉള്ളത്.
ഇന്ന് നടക്കുന്ന മത്സരത്തിൽ സായി തിരുവനന്തപുരം വയനാട് എഫ് സിയേയും, എഫ് സി കേരള ഗോകുലം എഫ് സിയേയും നേരിടും. കേരളത്തിലെ രണ്ടാം ഗ്രൂപ്പായി ഗ്രൂപ്പ് എഫ്ഫിലെ മത്സരങ്ങൾ ഡിസംബർ 18 മുതൽ മാത്രമെ ആരംഭിക്കു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial