ഐലീഗ് കിരീടം സമ്മാനിച്ചു, സൂസൈരാജിനും ചെഞ്ചോയ്ക്കും അവാർഡ്

ഈ സീസണിലെ ഐ ലീഗ് കിരീടം മിനേർവ പഞ്ചാബിന് സമ്മാനിച്ചു. ഇന്ന് ചണ്ഡിഗഡിൽ സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിലാണ് ചാമ്പ്യന്മാർക്ക് കിരീടം സമ്മാനിച്ചത്. കിരീടത്തിനൊപ്പം മറ്റ് ഐ ലീഗ് അവാർഡുകളും ഇന്ന് പ്രഖ്യാപിച്ചു. ചെന്നൈ സിറ്റി താരം സൂസൈരാജ് ഐ ലീഗിലെ മികച്ച മിഡ്ഫീൽഡറായി തിരഞ്ഞെടുക്കപ്പെട്ടു. മിനേർവയുടെ ഭൂട്ടാൻ ഫോർവേഡ് ചെഞ്ചോ ആണ് മികച്ച ഫോർവേഡ്. 8 ഗോളുകളും ആറു അസിസ്റ്റുകളും ചെഞ്ചൊ ഈ ഐ ലീഗിൽ നേടിയിരുന്നു.

മികച്ച ഗോൾകീപ്പർ (മോഹുൻ ബഗാൻ)

ജർണയിൽ സിംഗ് അവാർഡ് (മികച്ച ഡിഫൻഡർ) ; വാർണി (നെറോക)

മികച്ച മിഡ്ഫീൽഡർ : സൂസൈരാജ് (ചെന്നൈ സിറ്റി)

മികച്ച ഫോർവേഡ്: ചെഞ്ചോ (മിനേർവ)

ടോപ്പ് സ്കൊറർ: ദിപാന്ത ഡിക (മോഹുൻ ബഗാൻ)

എമേർജിംഗ് പ്ലയർ: സാമുവൽ ലാൽമുവപുയിയ (ഷില്ലോങ് ലജോങ്)

മികച്ച പരിശീലകൻ: ഗിഫ്റ്റ് റൈകാൻ (നെറോക)

മികച്ച മാച്ച് ഓർഗനൈസർ: നെറോക

ഫെയർ പ്ലേ : നെറോക

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആതിഥേയരുടെ പ്രതീക്ഷകള്‍ അസ്തമിപ്പിച്ച് യുഎഇ
Next articleഇബ്രാഹിമൊവിച് മാഞ്ചസ്റ്റർ വിട്ടു, ക്ലബുമായുള്ള കരാർ റദ്ദാക്കി