Site icon Fanport

ഐ ലീഗ് പുനരാരംഭിച്ചു, ആദ്യ വിജയം ശ്രീനിധിക്ക്

കോവിഡ് കാരണം നിർത്തിവെച്ച ഐ ലീഗ് ഇന്ന് പുനരാരംഭിച്ചു. ഇന്ന് ആദ്യ മത്സരത്തിൽ ശ്രീനിധി ഡെക്കാൻ ട്രാവുവിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ശ്രീനിധിയുടെ വിജയം. അവരുടെ ഐ ലീഗിലെ ആദ്യ സീസൺ കളിക്കുന്ന ശ്രീനിധിക്ക് ദേശീയ ലീഗിലെ ആദ്യ വിജയമാണിത്. ഇന്ന് ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.

കളി ആരംഭിച്ചു രണ്ടാം മിനുട്ടിൽ ഡേവിഡ് കസ്റ്റാനെഡയുടെ സ്ട്രൈക്ക് ശ്രീനിധിയെ മുന്നിൽ എത്തിച്ചു. 30ആം മിനുട്ടിൽ ഒഗാന ശ്രീനിധിയുടെ ലീഡ് ഇരട്ടിയാക്കി. താരത്തിന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. 33ആം മിനുട്ടിലെ അകോബിറിന്റെ ഗോൾ ട്രാവുവിനെ കളിയിലേകെ തിരികെ കൊണ്ടു വന്നു. പക്ഷെ മിനുട്ടുകൾക്ക് അകം ഡേവിഡ് വീണ്ടും വലകുലുക്കിയതോടെ 3 പോയിന്റ് ശ്രീനിധിക്ക് ഉറപ്പായി.

Exit mobile version