Site icon Fanport

റിയൽ കാശ്മീരിന്റെ തിരിച്ചുവരവ് മറികടന്ന് ഐസാൾ വിജയം

ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഐസാളിന് മികച്ച വിജയം. റിയൽ കാശ്മീരിനെ ആണ് ഐസാൾ പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഐസാൾ ഇന്ന് റിയൽ കാശ്മീരിനെ പരാജയപ്പെടുത്തിയത്‌. ഇന്ന് തുടക്കത്തിൽ ഐസാൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു‌. അവിടെ നിന്ന് തിരിച്ചടിച്ച് കാശ്മീർ 2-2 എന്നാക്കി. എങ്കിലും അവസാനം ഐസാൾ വിജയിക്കുകയായിരുന്നു.

ഐസാളിനായി രണ്ടാം മിനുട്ടിൽ വില്ലിസ് പ്ലാസ ആണ് ലീഡ് നൽകിയത്. 36ആം മിനുട്ടിൽ സെൽഫ് ഗോൾ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി ഐസാൾ 2-0ന് അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ റിയൽ കാശ്മീരി തിരിച്ചടിച്ചു.

58ആം മിനുട്ടിൽ റൊബേർട്സന്റെ ഗോളിൽ കാശ്മീർ ആദ്യ ഗോൾ നേടി. പിന്നാലെ 60ആം മിനുട്ടിൽ റൊബേർട്സൻ തന്നെ സമനില ഗോളും നേടി. സ്കോർ 2-2.69ആം മിനുട്ടിൽ പ്ലാസയുടെ ഗോൾ ഐസാളിന് വിജയം ഉറപ്പിച്ചു കൊടുത്തു.

ഈ ജയത്തോടെ ഐസാൾ 13 മത്സരങ്ങളിൽ 15 പോയിന്റുമായി റിലഗേഷൻ ഒഴിവാക്കാനുള്ള പോരിൽ ഒന്നാമത് നിൽക്കുന്നു. റിയൽ കാശ്മീർ രണ്ടാം സ്ഥാനത്തും നിൽക്കുന്നു.

Exit mobile version