ഐ ലീഗ് യോഗ്യത, ആദ്യ വിജയം ബവാനിപൂരിന്

20201008 150659
- Advertisement -

ഇന്ത്യയിൽ ഏറെ കാലത്തിനു ശേഷം ഫുട്ബോൾ മടങ്ങി എത്തിയ മത്സരത്തിൽ ബവാനിപൂർ എഫ് സിക്ക് വിജയം. ഇന്ന് കൊൽക്കത്തയിൽ നടന്ന ഐ ലീഗ് യോഗ്യത പോരാട്ടത്തിന്റെ ആദ്യ മത്സരത്തിൽ ബെംഗളൂരു യുണൈറ്റഡിനെ ആണ് ബവാനിപൂർ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബവാനിപൂരിന്റെ വിജയം. മത്സരത്തിൽ മികച്ചു നിന്നത് ബെംഗളൂരു യുണൈറ്റഡ് ആണെങ്കിലും ക്ലിനിക്കൽ ഫിനിഷിംഗിലൂടെ വിജയം സ്വന്തമാക്കാൻ ബവാനിപൂരിനായി.

ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ പങ്കജിലൂടെ ആയിരുന്നു ബവാനിപൂരിന്റെ ആദ്യ ഗോൾ. ടെറ്റയുടെ ഷോട്ട് ഗോൾ കീപ്പർ തട്ടിയിട്ടപ്പോൽ ഒരു റീബൗണ്ടിലൂടെ എളുപ്പത്തിൽ വല കുലുക്കാൻ പങ്കജിനായി. രണ്ടാം പകുതിയിൽ അറുപതാം മിനുട്ടിൽ ആയിരുന്നു ബവാനിപൂരിന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോൾ വന്നത്. ഫിലിപ്പ് അഡ്ജയുടെ ഒരു മനോഹര വോളി ആണ് ബെംഗളൂരു യുണൈറ്റഡ് വല തുളച്ചത്. ബെംഗളൂരു യുണൈറ്റഡിനായി ഇറങ്ങിയ മലയാളി താരം അഖിൽ ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു.

Advertisement