ഐ ലീഗിലേക്ക് പുതുതായി ആര്, രാജസ്ഥാൻ യുണൈറ്റഡും കെങ്ക്രെയും ഇന്ന് കലാശ പോരിന് ഇറങ്ങുന്നു

2021 ലെ ഹീറോ ഐ-ലീഗ് യോഗ്യതാ റൗണ്ടിലെ വിധി നിർണയിക്കുന്ന മത്സരത്തിൽ ഇന്ന് രാജസ്ഥാൻ യുണൈറ്റഡ് കെങ്ക്രെ എഫ് സിയെ നേരിടും. ഫൈനൽ റൗണ്ടിൽ പ്രവേശിച്ച നാലു ടീമുകളിൽ മഹാരാജ് എഫ് സിയുടെയും ഡെൽഹി എഫ് സിയുടെ സാധ്യതകൾ നേരത്തെ അവസാനിച്ചിരുന്നു. കെങ്ക്രെയെക്കാൾ രണ്ടു പോയിന്റിന്റെ ലീഡ് ഉള്ള രാജസ്ഥാന് ഇന്ന് ഒരു സമനില മതിയാകും ഐ ലീഗ് യോഗ്യത ഉറപ്പിക്കാൻ. കെങ്ക്രെക്ക് പക്ഷെ വിജയം നിർബന്ധമാണ്.

മത്സരം 1 സ്‌പോർട്‌സ് തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. ഉച്ചയ്ക്ക് 3:00മണിക്ക് 1Sports Facebook പേജിലും തത്സമയം കളി കാണാം. രാജസ്ഥാൻ യുണൈറ്റഡ് എഫ്സി ഐ ലീഗ് യോഗ്യത റൗണ്ടിൽ ഒരു മത്സരത്തിൽ പോലും പരാജയം അറിഞ്ഞിട്ടില്ല. രാജസ്ഥാൻ ഐ ലീഗ് യോഗ്യത നേടുക ആണെങ്കിൽ രാജസ്താനിൽ നിന്നുള്ള ആദ്യ ഐ ലീഗ് ടീം ആയി അവർ മാറും.

Exit mobile version