ഐ ലീഗ് വൈകുന്നു, നവംബർ രണ്ടാം വാരം ആകും

Newsroom

Picsart 22 10 18 13 33 21 203
Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ സീസൺ ഐ ലീഗ് ആരംഭിക്കാൻ നവംബർ രണ്ടാം വാരം ആകും. നേരത്തെ ഒക്ടോബർ 29ന് ആരംഭിക്കാൻ തീരുമാനിച്ചിരുന്ന ലീഗ് ഇപ്പോൾ നവംബർ 12ലേക്ക് മാറ്റിയിരിക്കുകയാണ്. ഫിക്സ്ചർ തയ്യാറാണ് എന്നും ചില പ്രശ്നങ്ങൾ പരിഹരിച്ച് ഫിക്സ്ചർ ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നും ലീഗ് കമ്മിറ്റി ഇന്ന് അറിയിച്ചു. ഐ ലീഗിന് ഇതുവരെ ബ്രോഡ്കാസ്റ്റർ ആയില്ല എന്നും അതിനായി ശ്രമിക്കുക ആണെന്നും അധികൃതർ പറയുന്നു.

12 ടീമുകൾ ആണ് ഇത്തവണ ലീഗിൽ ഉള്ളത്. റിലഗേഷൻ ഇളവ് ലഭിച്ചത് കൊണ്ട് കെങ്ക്രെ ലീഗിൽ തുടരും. ഇന്ത്യൻ ആരോസ് പക്ഷെ ഈ സീസൺ ഐ ലീഗിൽ ഉണ്ടാകില്ല. . ഈ വർഷത്തെ ഐ ലീഗ് പഴതു പോലെ രണ്ട് ലെഗ് ആയാകും നടക്കുക. അവസാന രണ്ട് സീസണുകളിൽ കൊറോണ കാരണം വ്യത്യസ്ത രീതിയിൽ ആയിരുന്നു മത്സരങ്ങൾ നടന്നിരുന്നത്.

ഐ ലീഗ് 133300

ഈ സീസണിൽ ഐ ലീഗിൽ കിരീടം നേടിയാൽ ആ ടീമിന് ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ കിട്ടും എന്ന പ്രത്യേകത ഉണ്ട്. അവസാന രണ്ട് സീസണിലും ഐ ലീഗ് കിരീടം നേടിയത് ഗോകുലം കേരള ആയിരുന്നു.

ടീമുകൾ; ഗോകുലം കേരള, മൊഹമ്മദൻസ്, റിയൽ കാശ്മീർ, സുദേവ, നെരോക, ശ്രീനിധി, ട്രാവു, ഐസാൾ, ചർച്ച ബ്രദേഴ്സ്, രാജസ്ഥാൻ യുണൈറ്റഡ്, പഞ്ചാബ് എഫ് സി, കെങ്ക്രെ