ഐ ലീഗിനെ തിരിഞ്ഞുനോക്കാൻ സ്റ്റാർ സ്പോർട്സിനോട് അപേക്ഷിച്ച് മിനേർവ ഉടമ

ഐ ലീഗിനോട് സ്റ്റാർ സ്പോർട്സ് കാണിക്കുന്ന അവഗണനയ്ക്കെതിരെ ആഞ്ഞടിച്ച് മിനേർവ പഞ്ചാബ് ക്ലബ് ഉടമ രഞ്ജിത് ബജാജ്. ഐ ലീഗ് തുടങ്ങാൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ഉള്ളപ്പോഴും ഒരു ഐ ലീഗിന്റെ പരസ്യം പോലും സ്റ്റാർ നെറ്റ്വർക്ക് കാണിക്കാത്തതാണ് രഞ്ജിതിന്റെ പ്രതികരണത്തിന് പിറകിൽ.

രാജ്യത്തെ ഒന്നാം ഡിവിഷനായ ഐ ലീഗിനെ ഇല്ലാതാക്കാനും ഐ ലീഗിനെ അപ്രസക്തമാക്കാനും വേണ്ടി നടക്കുന്ന ഒരുപാട് കാര്യങ്ങളിൽ ഒന്നാണ് സ്റ്റാർ സ്പോർട്സിന്റെ ഈ നിലപാടും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. നവംബർ 25നാണ് ഐ ലീഗ് തുടങ്ങുന്നത്. സ്റ്റാർ സ്പോർട്സിനാണ് ഐ ലീഗിന്റെ സംപ്രേഷണാവകാശം. ഇതുവരെ‌ സ്റ്റാർ സ്പോർട്സ് ചാനൽ ഇതുസംബന്ധിച്ച് ഒരു പ്രൊമീ വരെ നൽകിയിട്ടില്ല‌.

നേരത്തെ സ്റ്റാറിന്റെ ടെലിക്കാസ്റ്റിംഗ് സുഖമമാക്കൻ വേണ്ടി ഐ ലീഗ് കിക്കോഫുകൾ നട്ടുച്ചയ്ക്ക് ആക്കിയതും വിവാദമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleയുവാക്കള്‍ക്കറിയാത്ത പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി
Next articleബ്ലാസ്റ്റേഴ്സ് ആരാധകരെ, ചാന്റ്സ് ഗ്യാലറി ഏറ്റുപാടുന്ന കാലം വരും