ഐലീഗിൽ കളിക്കുന്ന ആദ്യ ബംഗ്ലാദേശി താരമാകാൻ ജമാൽ

Jamal 1605530230919
- Advertisement -

ബംഗ്ലാദേശ് ദേശീയ ടീം ക്യാപ്റ്റനായ ജമാൽ ബുയാൻ ഇന്ത്യയിലേക്ക് എത്തി. മൊഹമ്മദൻസ് സ്പോർടിംഗുമായി കഴിഞ്ഞ മാസം ജമാൽ കരാറിൽ എത്തിയിരുന്നു. ഇന്ത്യൻ ദേശീയ ലീഗിൽ കളിക്കുന്ന ആദ്യ ബംഗ്ലാദേശി താരമാണ് ജമാൽ. 30കാരനായ ജമാൽ ഡിഫൻസീവ് മിഡ്ഫീൽഡറാണ്. ബംഗ്ലാദേശിന്റെ ഇന്ത്യക്ക് എതിരായ മത്സരത്തിൽ ഇന്ത്യൻ മധ്യനിരയ്ക്ക് എതിരെ കരുത്തനായി നിക്കാൻ ജമാലിനായിരുന്നു.

ആറു മാസത്തെ ലോൺ കരാറിൽ ആണ് ജമാൽ ഇന്ത്യയിലേക്ക് എത്തുന്നത്. മൊഹമ്മദൻസിന്റെ ഐ ലീഗ് സീസൺ അവസാനിക്കുന്നതിന് പിന്നാലെ ജമാൽ ബംഗ്ലാദേശിലേക്ക് തിരികെ പോകും. ബംഗ്ലാദേശ് ക്ലബായ സൈഫ് എസ് സിയുടെ ക്യാപ്റ്റനാണ് ജമാൽ. ബംഗ്ലാദേശ് ദേശീയ ടീമിനു വേണ്ടി 50ൽ അധികം മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്‌. ഡെന്മാർക്കിൽ ആണ് ബുയാൻ ജനിച്ചതും വളർന്നതു. കോപൻഹേഗൻ പോലുള്ള ക്ലബുകളിൽ ആയിരുന്നു കരിയർ ആരംഭിച്ചത്.

Advertisement