ഐ ലീഗ് കലാശപോരാട്ടങ്ങൾ ഒരേ സമയം

- Advertisement -

ഐ ലീഗിലെ കിരീടം തീരുമാനിക്കപ്പെടുമെന്ന് കരുതുന്ന അവസാന രണ്ട് മത്സരങ്ങൾ ഒരേ സമയം നടത്താൻ എ ഐ എഫ് എഫ് തീരുമാനിച്ചു. ഫലങ്ങൾ ഇരുടീമുകളേയും മാനസികമായോ ബാഹ്യമായോ സ്വാധീനിക്കാതിരിക്കാനാണ് എ ഐ എഫ് എഫ് ഇത്തരമൊരു നീക്കം നടത്തിയത്.

ലീഗിലെ അവസാന രണ്ടു മത്സരങ്ങളായ ഈസ്റ്റ് ബംഗാളും നെറോകയും തമ്മിലുള്ള മത്സരവും മിനേർവയും ചർച്ചിൽ ബ്രദേശ്ഴ്സുമായുള്ള മത്സരവും മാർച്ച് 8ന് മൂന്നു മണിക്കാകും കിക്കോഫ് ആവുക. ഈസ്റ്റ് ബംഗാളും മിനേർവയും നെറോകയും ഇപ്പോഴും കിരീട പോരാട്ടത്തിൽ ഇഞ്ചോടിഞ്ച് പൊരുതുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement