ഐ ലീഗ് സീസൺ മുഴുവൻ ഇനി അടച്ചിട്ട സ്റ്റേഡിയങ്ങളിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗിനെയും കൊറോണ ബാധിക്കുന്നു. ഐ ലീഗിൽ ഇനി നടക്കാം ബാക്കിയുള്ള മുഴുവൻ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്തിയാൽ മതി എന്ന് എ ഐ എഫ് എഫ് തീരുമാനിച്ചു. കാണികൾക്ക് ആർക്കും പ്രവേശനം ഉണ്ടായിരിക്കില്ല. ഐ ലീഗ് മാത്രമല്ല ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന എല്ലാ മത്സരങ്ങളും ഇനി കാണികൾ ഇല്ലാതെ ആകും നടക്കുക.

നാളെ നടക്കുന്ന ഐ എസ് എൽ ഫൈനലിനും ഇത് ബാധമകാണ്. ഇതിനകം തന്നെ ഇന്ത്യൻ കായിക മന്ത്രാലയം പൊതുപരിപാടികളും കായിക മത്സരങ്ങളും മാറ്റിവെക്കാൻ നിർദേശം നൽകിയിരുന്നു.