ഐലീഗ് കിരീട പോരാട്ടത്തിൽ ട്വിസ്റ്റ്, ചെന്നൈ സിറ്റിക്ക് തോൽവി, ഈസ്റ്റ് ബംഗാളിന് പ്രതീക്ഷ

ഐ ലീഗ് കിരീട പോരാട്ടം ഇത്തവണയും അവസാന ദിനം വരെ നീളൂം. ഇന്ന് നിർണായക മത്സരത്തിൽ ചെന്നൈ സിറ്റി ചർച്ചിൽ ബ്രദേഴ്സിനോട് തോറ്റതാണ് ലീഗ് കിരീടം ആർക്കെന്നത് വീണ്ടും പ്രവചനാതീതമാക്കിയത്. ഇന്ന് വിജയിച്ചിരുന്നെങ്കിൽ ചെന്നൈ സിറ്റിക്ക് കിരീടം ലഭിക്കുമായിരുന്നു. തുടക്കത്തിൽ ലീഡ് എടുത്ത ശേഷമാണ് 3-2ന്റെ പരാജയം ചെന്നൈ സിറ്റി നേരിടേണ്ടി വന്നത്.

തുടക്കത്തിൽ സാൻഡ്രോയാണ് ചെന്നൈ സിറ്റിക്ക് ലീഡ് നൽകിയത്. പക്ഷെ പിന്നീട് താളം കണ്ടെത്താൻ ബുദ്ധുമുട്ടിയ ചെന്നൈ സിറ്റിയെ പ്ലാസയും റെമിയും ശിക്ഷിച്ചു. 49ആം മിനുട്ടിലേക്ക് ചർച്ചിൽ 2-1ന് മുന്നിൽ എത്തി. 69ആം മിനുട്ടിൽ മാൻസി ഒരു ഗോൾ നേടി സ്കോർ 2-2 എന്നാക്കി ചെന്നൈക്ക് പ്രതീക്ഷ നൽകി. മാൻസിയുടെ ലീഗിലെ ഇരുപതാം ഗോളായിരുന്നു ഇത്.

മാൻസി ഗോൾ നേടി തൊട്ടടുത്ത മിനുട്ടിൽ പ്ലാസയും തന്റെ ലീഗിലെ 20ആം ഗോൾ നേടി. അതോടെ വീണ്ടും ചർച്ചിൽ മുന്നിൽ എത്തി. 3-2. ആ ഗോൾ ചർച്ചിലിന്റെ ജയം ഉറപ്പിക്കുകയും ചെയ്തു.

ഇപ്പോൾ ചെന്നൈ സിറ്റിക്ക് 40 പോയന്റാണ് ഉള്ളത്. ഈസ്റ്റ് ബംഗാളിന് 36 പോയന്റും. ഈസ്റ്റ് ബംഗാളിന് രണ്ട് മത്സരങ്ങളും ചെന്നൈ സിറ്റിക്ക് ഒരു മത്സരവുമാണ് ശേഷിക്കുന്നത്. അടുത്ത മത്സരം ചെന്നൈ പരാജയപ്പെടുകയും ഈസ്റ്റ് ബംഗാൾ രണ്ട് മത്സരങ്ങളും വിജയിക്കുകയും ചെയ്താൽ കിരീടം ഈസ്റ്റ് ബംഗാൾ കൊണ്ടു പോകും. മിനേർവയുമായിട്ടാണ് ചെന്നൈ സിറ്റിയുടെ അവസാന മത്സരം.

Previous articleകേരള ബ്ലാസ്റ്റേഴ്‌സിൽ തിരികെയെത്താൻ ആഗ്രഹം പ്രകടിപ്പിച്ച് അന്റോണിയോ ജർമ്മൻ
Next articleകേരള ബ്ലാസ്റ്റേഴ്‌സ് – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കലാശപ്പോരാട്ടം, ആദ്യ ഇലവനറിയാം