ഐ ലീഗ് മത്സര രീതികൾ മാറും

കൊറോണ കാരണം ഉണ്ടായ പുതിയ സാഹചര്യം കണക്കിലെടുത്ത് ഐ ലീഗിലെ മത്സര രീതികൾ മാറ്റാൻ എ ഐ എഫ് എഫ് ആലോചിക്കുന്നു. ലീഗിന്റെ നീളം കുറച്ച് താരങ്ങക്കുടെ ആരോഗ്യത്തിൽ ശ്രദ്ധ കൊടുക്കാനാണ് താൽക്കാലികമായി ഐ ലീഗ് ഫോർമാറ്റ് മാറ്റുന്നത്. പതിവ് ലീഗിനു പകരം ക്ലബുകളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാകും ഇത്തവണ പോരാട്ടം നടക്കുക.

ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ എത്തുന്നവർ സെമി ഫൈനലിൽ എത്തും. തുടർന്ന് അവർ കിരീടത്തിനായി പോരാടും. ഗ്രൂപ്പ് ഘട്ടത്തിൽ അവസാന രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർ റിലഗേഷൻ ഒഴിവാക്കാനുള്ള പ്ലേ ഓഫ് പോരാട്ടത്തിന് ഇറങ്ങും. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. ക്ലബുകളുമായി ചർച്ചകൾ നടത്തിയ ശേഷമേ ഇതിൽ തീരുമാനമാവുകയുള്ളൂ. ഇത്തവണ കൊൽക്കത്തയിൽ വെച്ചാകും

Exit mobile version