Site icon Fanport

ഐ ലീഗ് ക്ലബുകൾ എ ഐ എഫ് എഫിനെതിരെ കോടതിയിലേക്ക്

സൂപ്പർ കപ്പ് ബഹിഷ്കരിച്ച ഐലീഗ് ക്ലബുകൾക്ക് എതിരായ എ ഐ എഫ് എഫിന്റെ നടപടിക്ക് എതിരെ കോടതിയെ സമീപിക്കാൻ ഐ ലീഗ് ക്ലബുകൾ തയ്യാറാകുന്നു. ഇപ്പോൾ പിഴ വർധിപ്പിചതിന് എതിരെയാണ് നിയമ നടപടിയിലേക്ക് ഐ ലീഗ് ക്ലബുകൾ നീങ്ങുന്നത്. സൂപ്പർ കപ്പ് ബഹിഷ്കരിച്ചവർക്ക് എതിരെ ആദ്യം 10 ലക്ഷം രൂപ പിഴ എ ഐ എഫ് എഫ് ചുമത്തിയിരുന്നു. അത് കുറഞ്ഞ് പോയി എന്ന് പറഞ്ഞ് പിഴ 27 ലക്ഷം കൂടെ വർധിപ്പിച്ചതാണ് ഐലീഗ് ക്ലബുകളെ ഇപ്പോൾ പ്രതിസന്ധിയിൽ ആക്കിയിരിക്കിന്നത്.

കേരള ക്ലബായ ഗോകുലം കേരള എഫ് സി, ഐസാൾ എഫ് സി, മിനേർവ പഞ്ചാബ്, നേരോക, ചർച്ചിൽ ബ്രദേഴ്സ്, ഈസ്റ്റ് ബംഗ എന്നീ ക്ലബുകളാണ് പിഴ അടക്കേണ്ടത്. ടൂർണമെന്റിൽ പേരോ ടീമോ രജിസ്റ്റർ ചെയ്യാത്തതിനാൽ മോഹൻ ബഗാനെതിരെ നടപടി ഉണ്ടായില്ല. റിയൽ കാശ്മീർ, ചെന്നൈ സിറ്റി, ഇന്ത്യൻ ആരോസ് എന്നീ ഐലീഗ് ക്ലബുകൾ മാത്രമായിരുന്നു സൂപ്പർ കപ്പിൽ കളിച്ചത്.

Exit mobile version