ഐലീഗ് ക്ലബുകളുടേത് പക്വത ഇല്ലാത്ത നടപടികൾ എന്ന് എ ഐ എഫ് എഫ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എ ഐ എഫ് എഫിനെതിരെ കോടതിയെ സമീപിക്കാനുള്ള ഐ ലീഗ് ക്ലബുകളുടെ തീരുമാനത്തിനെതിരെ എ ഐ എഫ് എഫിന്റെ പ്രതികരണം. എ ഐ എഫ് എഫിന്റെ ഐലീഗിനെതിരായ നടപടികൾക്ക് എതിരെ കോടതിയെ സമീപിക്കാൻ ഇന്ന് ഐലീഗ് ക്ലബുകൾ ചേർന്ന സംയുക്ത യോഗത്തിനു ശേഷം തീരുമാനിച്ചിരുന്നു.

ഐ ലീഗ് ക്ലബുകളായ ഗോകുലം കേരള എഫ് സി, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ്, ഐസാൾ, മിനേർവ പഞ്ചാബ്, നെരോക എന്നീ ക്ലബുകൾ ആണ് ഇന്ന് യോഗം ചേർന്ന് വിപ്ലവകരമായ തീരുമാനം എടുത്തത്. ഐ എസ് എല്ലിനെ ഒന്നാം ലീഗാക്കി ഐലീഗിനെ ഒതുക്കാനുള്ള എ ഐ എഫ് എഫിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ എ ഐ എഫ് എഫ് തീരുമാനം എടുക്കും മുമ്പ് തെറ്റായ കണക്കു കൂട്ടലുകളുമായി ഐലീഗ് ക്ലബുകൾ ഇറങ്ങുന്നത് ശരിയായ കാര്യമല്ല എന്ന് എ ഐ എഫ് എഫ് പറഞ്ഞു.

ഐലീഗ് ക്ലബുകളെ ഒരിക്കലും എ ഐ എഫ് എഫ് തഴയില്ല. ഐ എസ് എല്ലിനെ ലീഗാക്കുക എന്നത് വർഷങ്ങൾക്ക് മുമ്പ് ഫിഫയും എ എഫ് സിയുമൊക്കെ ആയി സംസാരിച്ച കാര്യമാണെന്നും എ ഐ എഫ് എഫ് പറയുന്നു. ഐ ലീഗ് ക്ലബുകളുടെ ഉടമകൾ എ ഐ എഫ് എഫിനെതിരെ വ്യാജ പ്രചരണങ്ങൾ നടത്താൻ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുകയാണെന്നും എ ഐ എഫ് എഫ് പറയുന്നു.