ഐ ലീഗിലെ പുതിയ രണ്ടു ടീമുകളെ നാളെ അറിയാം, പ്രതീക്ഷയോടെ ഗോകുലവും കേരളവും

- Advertisement -

ഐ ലീഗ് 2017-18 സീസണിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുന്ന പുതുയ രണ്ട് ടീമുകളെ നാളെ അറിയാം. കഴിഞ്ഞ ആഴ്ച ബിഡ് സമർപ്പിച്ച നാലു ടീമുകളിൽ നിന്ന് രണ്ട് ടീമുകൾക്കാണ് ഐ ലീഗിലേക്ക് പ്രവേശനം ലഭിക്കുക. അപേക്ഷകളിൽ നാളെ ഐ ലീഗ് കമ്മിറ്റി തീരുമാനം എടുക്കും. കേരളത്തിന്റെ പ്രതീക്ഷയായ ഗോകുലം എഫ് സി, കർണാടക ക്ലബായ ഓസോൺ എഫ് സി, ഗുജ്റാത്തിലേയും രാജസ്ഥാനിലേയും ഓരോ ക്ലബുകൾ എന്നിവരാണ് ഐ ലീഗിനായി ബിഡ് സമർപ്പിച്ചിരിക്കുന്നത്.

ഗോകുലം എഫ് സിയും ഓസോൺ എഫ് സിയുമാണ് പ്രതീക്ഷയിൽ മുന്നിൽ ഉള്ളത്. എന്നാൽ പുതിയ സ്റ്റേറ്റ് ബോഡി ചുമതലയേറ്റെടുത്ത ഗുജ്റാത്തിന്റെ വലിയ സമ്മർദ്ദങ്ങൾ ഐ ലീഗ് ടീമിനായുണ്ട്. ഗുജറാത്തിൽ അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ ട്രാൻസ്റ്റേഡിയ ഫുട്ബോൾ സ്റ്റേഡിയത്തിൽ ഐ ലീഗ് എത്തുമെന്നാണ് ഗുജ്റാത്ത് പ്രതീക്ഷിക്കുന്നത്.

ഐ ലീഗിൽ അവസരം ലഭിച്ചാൽ വിവാ കേരളയ്ക്കു ശേഷം ഐ ലീഗിൽ എത്തുന്ന ആദ്യ കേരള ക്ലബാകും ഗോകുലം. മഞ്ചേരി സ്റ്റേഡിയവുമായു ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ പരിഹരിച്ച ഗോകുലം പുതിയ സീസണുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ വാരം കോട്ടപടിയിൽ പരിശീലനം ആരംഭിച്ച ഗോകുലം വിദേശതാരങ്ങൾ ഉൾപ്പെടെയുള്ളവരെ ടീമിൽ എത്തിച്ചിട്ടും ഉണ്ട്. അതേ സമയം കഴിഞ്ഞ തവണ തരംതാഴ്തപ്പെട്ട മുംബൈ എഫ് സി ഇത്തവണയും ഐ ലീഗിൽ കളിക്കും എന്ന് അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement