ഐ ലീഗ് നവംബർ 30ന് തുടങ്ങും

- Advertisement -

2019-20 സീസണിലെ ഐ ലീഗ് നവംബർ 30ന് തുടങ്ങുമെന്ന് അറിയിച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ഐ ലീഗ് കമ്മിറ്റിയാണ് നവംബർ 30ന് ലീഗ് തുടങ്ങുന്ന വിവരം ചർച്ച ചെയ്ത് തീരുമാനിച്ചത്. അതെ സമയം മത്സരത്തിന്റെ സംപ്രേഷണം ഏതു ചാനലിൽ ആയിരിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ വിവരങ്ങൾ അടുത്ത ആഴ്ച പുറത്തുവിടുമെന്നാണ് കരുതപ്പെടുന്നത്.

നേരത്തെ ഐ ലീഗ് നവംബർ 16ന് തുടങ്ങുമെന്നാണ് കരുതപ്പെട്ടിരുന്നെങ്കിലും ടെലിവിഷൻ സംപ്രേഷണത്തിൽ വ്യക്തത വരുത്താൻ കഴിയാത്തത് കൊണ്ട് തിയ്യതി മാറ്റുകയായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ എഫ്.സിയുടെ ഹോം മത്സരത്തോടെയാവും സീസൺ തുടങ്ങുക. 2020 മാർച്ച് ആദ്യ വാരത്തിൽ ഐ ലീഗ് അവസാനിക്കുകയും ചെയ്യും.

കേരളത്തിന്റെ പ്രതീക്ഷയായ ഗോകുലം കേരളയും ഇത്തവണ ഐ ലീഗിൽ കിരീട പോരാട്ടത്തിനായി മുൻപിലുണ്ട്. ആദ്യമായി ഇന്ത്യയിലെ രണ്ടാം നിര ലീഗ് ആയിട്ടാവും ഐ ലീഗ് ഇത്തവണ കളിക്കുക. ഈ വർഷമാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഐ.എസ്.എല്ലിനെ ഇന്ത്യയിലെ പ്രഥമ ലീഗാക്കി മാറ്റിയത്.

Advertisement