ഐ ലീഗ് വീണ്ടും കേരളത്തിലേക്ക്; ഗോകുലത്തിന് ഇന്ന് ആദ്യ ഹോം മത്സരം

- Advertisement -

അഞ്ചു വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെ ടോപ് ഡിവിഷൻ ഫുട്ബാൾ കേരളത്തിന്റെ മണ്ണിലേക്ക് എത്തുന്നു, ഐ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മലയാളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്‌സി ചെന്നൈ സിറ്റി എഫ്‌സിയെ നേരിടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം രാത്രി എട്ടിനാണ് തുടങ്ങുക. ഐ ലീഗിനെ എന്നും ഇരും കൈയും നീട്ടി സ്വീകരിച്ചിട്ടുള്ള കോഴിക്കോടിന്റെ മണ്ണിൽ ഗോകുലം ഇറങ്ങുമ്പോഴും അതെ പ്രതീക്ഷയാണുള്ളത്.

തങ്ങളുടെ ആദ്യ മത്സരം തോറ്റാണ് ഇരു ടീമുകളും കോഴിക്കോട് എത്തുന്നത്. ഷില്ലോങ് ലജോങ്ങിനെതിരെ അവസാനം വരെ പൊരുതി കളിച്ച ഗോകുലം ഏകപക്ഷീയമായ ഒരു ഗോളിനാണ് തോറ്റത്, അതെ സമയം ആരോസിനെതിരെ എതിരില്ലാത്ത മൂന്നു ഗോളുകളുടെ പരാജയം ആണ് ചെന്നൈ സിറ്റി ഏറ്റുവാങ്ങിയത്.

സീസണിലെ തങ്ങളുടെ ആദ്യ ഹോം മത്സരത്തിന് ഇറങ്ങുമ്പോ ഗോകുലം എഫ്‌സി മികച്ച പ്രതീക്ഷയിൽ ആണ്. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം മുതലെടുത്തു ചെന്നൈ സിറ്റിയെ മറികടക്കാം എന്ന പ്രതീക്ഷയിൽ ആണ് ബിനോ ജോര്ജും സംഘവും. കഴിഞ്ഞ മത്സരത്തിൽ അനവധി അവസരങ്ങൾ സൃഷ്ടിച്ചിരുന്നു എങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ കഴിയാതിരുന്നതാണ് ഗോകുലത്തിനു തിരിച്ചടിയായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement