
ഐ ലീഗിൽ 2017-18 സീസണിൽ ഒരു ടീമിൽ ഉൾപ്പെടുത്താവുന്ന വിദേശ താരങ്ങളുടെ എണ്ണം ആറാക്കി ഉയർത്തുന്നത് തീരുമാനമായി. ഇന്ന് ചേർന്ന AIFF എക്സിക്യൂട്ടീവ് കമ്മറ്റിയാണ് ഇതിനെ കുറിച്ച് അന്തിമ തീരുമാനം എടുത്തത്.
AIFF പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം ഒരു ടീമിൽ പരമാവധി ഉൾപ്പെടുത്താവുന്ന വിദേശ താരങ്ങളുടെ എണ്ണം 6 ആണ്. ഈ 6 കളിക്കാരിൽ 2 പേർ AFC അംഗത്വമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ ആയിരിക്കണം എന്നും നിബന്ധനയിലുണ്ട്.
6 കളിക്കാരെ ടീമിൽ ഉപല്ലപ്പെടുത്താമെങ്കിലും പരമാവധി 5 പേരെ മാത്രമേ ഒരു മത്സരത്തിൽ കളിക്കാനായി ഫീൽഡിൽ ഇറക്കാൻ കഴിയൂ, ഈ 5 പേരിൽ ഒരാൾ AFC അംഗത്വമുള്ള രാജ്യത്തു നിന്നുമുള്ള കളിക്കാരൻ ആവണമെന്നും AIFF ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷം വരെ നാലു വിദേശികളായിരുന്നു ഐ ലീഗിൽ. നിരവധി ക്ലബുകൾ ഈ തീരുമാനത്തിനെതിരെ വന്നെങ്കിലും എ ഐ എഫ് എഫ് വകവെച്ചില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial