ഐ ലീഗിൽ ഇന്ന് രണ്ടു മത്സരങ്ങൾ, ഐസോളും ആരോസും ഇറങ്ങുന്നു

- Advertisement -

ഐ ലീഗിൽ ഇന്ന് രണ്ടു മത്സരങ്ങൾ, നിലവിലെ ചാമ്പ്യന്മാരയ ഐസോൾ എഫ്‌സി, ഇന്ത്യൻ ആരോസ് തുടങ്ങിയ ടീമുകൾ ഇന്നിറങ്ങും.

ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരയ ഐസോൾ എഫ്‌സി ഷില്ലോങ് ലജോങ്ങിനെ നേരിടും. നാല് മത്സരങ്ങളിൽ നിന്നും 7 പോയിന്റ് ഉള്ള ഷില്ലോങ് നിലവിൽ മൂന്നാം സ്ഥാനത്തും രണ്ടു മത്സരങ്ങളിൽ നിന്നും 4 പോയിന്റുള്ള ഐസോൾ ആറാം സ്ഥാനത്തുമാണ്. രണ്ടു ടീമുകളും മത്സരം വിജയിച്ചു പോയിന്റ് പട്ടികയിൽ മുന്നേറാൻ ശ്രമിക്കുമ്പോൾ നോർത്ത് ഈസ്റ്റ് ഡെർബിയിൽ പൊടിപാറും എന്നുറപ്പാണ്.

ഇന്നത്തെ രണ്ടാം മത്സരത്തിൽ ലീഗ് ടേബിളിൽ ഒന്നാമത് നിൽക്കുന്ന മിനേർവ എഫ്‌സി ഇന്ത്യൻ ആരോസിനെ നേരിടും. ലീഗിലെ ആദ്യ മത്സരത്തിൽ മിനേർവ ആരോസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. ലുധിയാനയിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം രാത്രി എട്ടിനാണ് തുടങ്ങുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement