ഐ ലീഗിൽ ഇത്തവണ ടീമുകൾ കൂടില്ല

- Advertisement -

ഐ ലീഗിൽ ഇത്തവണ ടീമുകൾ വർധിപ്പിക്കേണ്ടതില്ല എന്ന് എ ഐ എഫ് എഫ് തീരുമാനിച്ചു. കഴിഞ്ഞ തവണ എന്ന പോലെ കോർപറേറ്റ് ടീമുകൾക്ക് നേരിട്ട് പ്രവേശനം നൽകണ്ട എന്നാണ് തീരുമാനം. ഇതോടെ നേരിട്ട് യോഗ്യത നേടാമെന്ന് പ്രതീക്ഷ വെച്ച ഓസോൺ എഫ് സി പോലുള്ള ക്ലബുകൾക്ക് നിരാശയായി ഫലം. കഴിഞ്ഞ തവണ ഗോകുലം എഫ് സി ഇതുപോലെ നേരിട്ടായിരുന്നു എത്തിയത്.

ഇത്തവണ ലീഗിൽ എത്തുന്ന ഏക പുതുമുഖം റിയൽ കാശ്മീർ എഫ് സി മാത്രമാകും. സെക്കൻഡ് ഡിവിഷൻ ചാമ്പ്യൻസ് ആയാണ് റിയൽ കാശ്മീർ ഐലീഗിലേക്ക് പ്രമോഷൻ നേടിയത്. പത്ത് ടീമുകളാണ് ഇത്തവണയും ഐലീഗിൽ ഉള്ളത്. ഇന്നലെ നടന്ന ചർച്ചയിൽ ഒക്ടോബർ മൂന്നാം വാരം ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാനും ഒരു ഏഷ്യക്കാരനായ വിദേശി ടീമിൽ വേണമെന്ന നിയന്ത്രണം നീക്കാനും തീരുമാനിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement