മുൻ ബെംഗളൂരു എഫ്‌സി താരം മോഹൻ ബഗാനിൽ

- Advertisement -

മുൻ ബെംഗളൂരു എഫ്‌സി താരം കാമറൂൺ വാട്സണെ മോഹൻ ബഗാൻ സൈൻ ചെയ്തു. ഡിഫെൻസിവ് മിഡ്ഫീൽഡറായ ആസ്ട്രേലിയൻ താരം മോഹൻ ബഗാന് വേണ്ടി ഈ സീസണിലെ ബാക്കി മത്സരങ്ങൾ കളിക്കും. 30 കാരനായ വാട്സൺ ഡിയഗോ ഫെരേരയ്ക്ക് പകരക്കാരനായാണ് ടീമിലേക്കെത്തുന്നത്. ഈ സീസണിൽ ബഗാനിലെത്തിയ ഫെരേരയ്ക്ക് ഗ്രീൻ ആൻഡ് മെറൂൺ ജേഴ്‌സി ഒരിക്കൽ പോലും അണിയാൻ സാധിച്ചിരുന്നില്ല. പ്രീ സീസൺ തയ്യാറെടുപ്പിനിടെ പരിക്കേറ്റ ഡിയഗോ ഫെരേരയെ ബഗാൻ കോണ്ട്രക്ടിൽ നിന്നും റിലീസ് ചെയ്തിട്ടുണ്ട്. ആൽബർട്ട് റോക്കയുടെ ബെംഗളൂരു എഫ്സിയുടെ അവിഭാജ്യ ഘടകമായിരുന്നു കാമറൂൺ വാട്സൺ. കോൺഫെഡറേഷൻ കപ്പ് ബെംഗളൂരു നേടിയതിലും വാട്സൺ വഹിച്ച പങ്ക് ചെറുതല്ല.

ഐ ലീഗ് വിട്ട് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ബെംഗളൂരു എഫ്‌സി ചുവട് മാറ്റിയപ്പോൾ വാട്സൺ ഇന്ത്യ വിട്ടു. ഇൻഡോനേഷ്യയിലെ മധുര യുണൈറ്റഡ് എഫ്‌സിക്ക് വേണ്ടിയായിരുന്നു ഈ സീസണിൽ വാട്സൺ കളിച്ചു കൊണ്ടിരുന്നത്. കാമറൂൺ വാട്സൺ യൂത്ത് കരിയർ ആരംഭിച്ചത് പോർച്ചുഗലിൽ പോർട്ടോയോടൊപ്പമാണ്. അതിനു ശേഷം VVV വെൻലോ യിൽ കളിച്ച അദ്ദേഹം 2011 -2015 വരെ അഡ്‌ലൈഡ് യുണൈറ്റഡിൽ കളിച്ചു. നിലവിൽ പരിക്കിന്റെ പിടിയിലായിരുന്ന മോഹൻ ബഗാൻ ടീമിന് പുത്തനുണർവ് നല്കാൻ കാമറൂൺ വാട്സണിന്റെ വരവ് സഹായകരമാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement