ഐ ലീഗിലെ ഉച്ചയ്ക്കുള്ള കിക്കോഫ് സമയത്തിൽ മാറ്റും

Dsc 4130

ബംഗാളിലെ ഉഷ്ണതരംഗം കണക്കിലെടുത്ത് ഐ ലീഗിൽ ഉച്ചയ്ക്ക് നടക്കുന്ന മത്സരങ്ങളുടെ കിക്കോഫ് സമയം മാറ്റി. 3 മണിക്ക് നടക്കുന്ന മത്സരങ്ങളുടെ കിക്കോഫ് 4 മണിയിലേക്കാണ് മാറ്റിയിരിക്കുന്നത്. കളിക്കാരുടെ പ്രശ്നങ്ങൾ കൂടെ കണക്കിലെടുത്താണ് ഈ തീരുമാനം. നേരത്തെ കടുത്ത ചൂട് കാറ്റ് കണക്കിലെടുത്ത് മത്സരങ്ങൾ ഉച്ച സമയത്ത് നിന്ന് മാറ്റാൻ കളിക്കാരുടെ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. ആവശ്യം ഭാഗികമായി അംഗീകരിച്ചിരിക്കുകയാണ് എ ഐ എഫ് എഫ് എപ്പോൾ.‌ 3 മണിക്കുള്ള മത്സരങ്ങളുടെ കിക്കോഫ് ഒക്കെ 4 മണി ആക്കി കൊണ്ട് എ ഐ എഫ് എഫ് പുതിയ ഫിക്സ്ചർ പുറത്തു വിട്ടു. മറ്റു മത്സരങ്ങൾ 5 മണിക്കും 8 മണിക്കും കിക്കോഫ് നടക്കും.

Previous articleഡെവലപ്മെന്റ് ലീഗിൽ റിലയൻസ് ചെന്നൈയിൻ മത്സരം സമനിലയിൽ
Next articleഎഫ് സി ഗോവയുടെ സെന്റർ ബാക്ക് ആയിരുന്ന ഇവാൻ ഗോൺസാലസിനെ ഈസ്റ്റ് ബംഗാൾ റാഞ്ചി