ഫിഫയുടെ റെക്കോർഡ് ലിസ്റ്റിൽ ഇടം നേടി ഇന്ത്യൻ U17 താരം

- Advertisement -

ഇന്ത്യൻ U17 താരം ജിതേന്ദ്ര സിങ് ഫിഫയുടെ റെക്കോർഡ്സിൽ ഇടംനേടി. ഇന്ത്യൻ ആരോസിന്റെ പ്രതിരോധതാരമായ ജിതേന്ദ്ര സിങാണ് നിലവിൽ ഐ ലീഗിലെ പ്രായം കുറഞ്ഞ ഗോൾ സ്കോറർ. 16 കാരനായ ജിതേന്ദ്ര സിങ് ഫിഫയുടെ ദി വീക്ക് ഇൻ നമ്പേഴ്സ് എന്ന സെഗ്മെന്റിലാണ് സ്ഥാനം പിടിച്ച് പറ്റിയത്. ഇന്ത്യയിൽ നടന്ന U17 ലോക കപ്പിലെ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ജിതേന്ദ്ര സിങ്.

ഫിഫയുടെ വീക്ലി സെഗ്മെന്റിൽ ഫുട്ബോൾ ലോകത്ത് നടക്കുന്ന പ്രധാന സംഭവങ്ങൾ ആണ് ഉൾപ്പെടുത്തുക. ആഫ്രിക്കൻ പ്ലെയർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്ത മൊഹമ്മദ് സലായും ഫിഫയുടെ സെഗ്മെന്റിൽ ഇടം പിടിച്ചിട്ടുണ്ട്. മുൻപ് ബാവോറിംഗ്ദാവോ ബോഡോയുടെ പേരിലാണ് ഐ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറർ എന്ന റെക്കോർഡ് ഉണ്ടായിരുന്നത്. കഴിഞ്ഞ സീസണിൽ ഷില്ലോങ്ങിനെതിരെയായിരുന്നു അദ്ദേഹം ഗോൾ നേടിയത്. തിങ്കളാഴ്ച ഷില്ലോങ്ങ് ലജോങ്ങിനെതിരെയാണ് ഇന്ത്യൻ ആരോസിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement