ഐ ലീഗ് നവംബർ 25 മുതൽ, കോഴിക്കോട്ടെ ആദ്യ കളി ഡിസംബർ 6ന്

- Advertisement -

അങ്ങനെ കാത്തുനിന്ന ഐ ലീഗ് ഫിക്സ്ചർ എത്തി. ഈ മാസം 25ന് 2017-18 സീസൺ ഐ ലീഗ് ആരംഭിക്കും. 25ന് ലുധിയാനയിൽ വെച്ച് മിനേർവ പഞ്ചാബ് മോഹൻ ബഗാനെ നേരിടുന്നതോടെയാണ് ഐ ലീഗ് സീസണ് കിക്കോഫാകുന്നത്. മാർച്ച് അവസാനം വരെ ലീഗ് നീണ്ടു നിൽക്കും. 90 മത്സരങ്ങളാണ് ലീഗിൽ ഉണ്ടാവും.

കേരളത്തിന്റെ ഐ ലീഗ് ടീമായ ഗോകുലത്തിന്റെ ആദ്യ മത്സരം നവംബർ 27നാണ്. ഷില്ലോങ്ങ് ലജോങ്ങിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് ഗോകുലത്തിന്റെ ഐ ലീഗ് അരങ്ങേറ്റം നടക്കുക. കേരളത്തിലെ ഗോകുലത്തിന്റെ ആദ്യ മത്സരത്തിന് ഡിസംബർ 6വരെ കാത്തു നിൽക്കണം. ഡിസംബർ ആറിന് ചെന്നൈ സിറ്റിക്കെതിരയാണ് ഗോകുലത്തിന്റെ ആദ്യ ഹോം മത്സരം.

വർഷങ്ങൾക്കു ശേഷമാണ് കേരളത്തിലേക്ക് ഐ ലീഗ് തിരിച്ചെത്തുന്നത്. ഐ എസ് എല്ലും ഐ ലീഗും സമാന്തരമായി നടക്കുന്നതു കൊണ്ട് തന്നെ ഫുട്ബോൾ പ്രേമികൾക്ക് മികച്ച കാലമാണ് മുന്നിൽ ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement