ഹൈദരബാദിന്റെ യുവ സ്ട്രൈക്കർ സുദേവയിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈദരാബാദ് : ഹൈദരാബാദ് എഫ്‌സി യുവ സ്‌ട്രൈക്കർ ലാലാം‌പുയിയ റാൽട്ടെ ഐ-ലീഗ് ടീമായ സുദേവ എഫ്‌സിയിൽ ചേരുമെന്ന് ക്ലബ് അറിയിച്ചു. 21കാരൻ ഒരു വർഷത്തെ ലോണിൽ ആകും സുദേവയിലേക്ക് പോകുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ മൂന്ന് വർഷത്തെ കരാറിൽ ആയിരുന്നു താരം ഹൈദരാബാദ് ക്ലബിലേക്ക് എത്തിയത്.

2020-21 ലെ ഇന്ത്യൻ സൂപ്പർ ലീഗ് കാമ്പെയ്‌നിൽ ഹൈദരബാദ് സീനിയർ ടീമിന്റെ ഭാഗമായിരുന്നു. എ‌ടി‌കെ മോഹൻ ബഗാനെതിരായ മത്സരത്തിൽ ഐ‌എസ്‌എല്ലിൽ താരം അരങ്ങേറ്റം കുറിക്കുകയും ചെയ്തു.