ഗോകുലം എഫ് സിക്ക് ആശംസകളുമായി ഇയാൻ ഹ്യൂം

ഇന്ന് ഐ ലീഗിലെ തങ്ങളുടെ അരങ്ങേറ്റ മത്സരത്തിനായി ഇറങ്ങുന്ന ഗോകുലം കേരള എഫ് സിക്ക് ആശംസകളുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഇയാൻ ഹ്യൂം. ട്വിറ്ററിലൂടെയാണ് കനേഡിയൻ ഫോർവേഡ് തന്റെ ആശംസ അറിയിച്ചത്

ഗോകുലം എഫ് സിയുടെ ക്യാപ്റ്റൻ സുശാന്ത് മാത്യുവിനും ഹ്യൂം പ്രത്യേകം ആശംസ അറിയിച്ചു. സുശാന്ത് മാത്യുവും ഇയാൻ ഹ്യൂമും ഐ എസ് എല്ലിന്റെ ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ ഒരുമിച്ചു ബൂട്ടുകെട്ടിയിരുന്നു.

രാത്രി 8 മണിക്കാണ് ഗോകുലത്തിന്റെ ആദ്യ മത്സരം. ഷില്ലോംഗ് ലജോംഗ് ആണ് എതിരാളികൾ. കടുത്ത എവേ ഫിക്സ്ചർ ആണെങ്കിലും ബിനോ ജോർജ്ജിന്റെ തന്ത്രങ്ങൾ ഗോകുലം ക്ലബിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial