ഐ ലീഗിൽ ഇന്ന് മൂന്ന് മത്സരങ്ങൾ, ബെംഗളുരുവിനു നിർണായക പോരാട്ടം

ഐ ലീഗിൽ എട്ടാം റൗണ്ടിൽ ഇന്ന് മൂന്നു പോരാട്ടങ്ങൾ ആണ്. ആദ്യ മത്സരത്തിൽ ഷില്ലോങ് ലജോങ് എഫ്‌സി DSK ശിവജിയൻസിനെയും രണ്ടാമത്തെ മത്സരത്തിൽ മുംബൈ എഫ്‌സി ചെന്നൈ സിറ്റിയെയും നേരിടുമ്പോൾ നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്‌സിക്ക് എതിരാളികൾ മിനേർവ എഫ്‌സിയാണ്.

ഷില്ലോങ്ങിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നാളെ ശിവജിയൻസിനെ നേരിടാൻ ഇറങ്ങുമ്പോൾ ഷില്ലോങ്ങിന്റെ ലക്‌ഷ്യം ഹോം ഗ്രൗണ്ടിലെ 100% വിജയം നിലനിർത്തുക എന്നത് മാത്രമാവും. ലീഗിലെ ആദ്യ മൂന്നു മത്സരങ്ങൾ പരാജയപ്പെട്ടെങ്കിലും പിന്നീട് തുടർച്ചയായി 4 മത്സരങ്ങൾ വിജയിച്ച ഷില്ലോങ് മികച്ച ഫോമിൽ ആണ്. ലീഗിലെ ടോപ് സ്‌കോറർ പട്ടികയിൽ ഒന്നാമത് നിൽക്കുന്ന ഡിപാന്ത ഡിക്കയിൽ ആണ് സിങ്തോയുടെ പ്രതീക്ഷ മുഴുവനും. മറുവശത്തു ശിവജിയൻസ് ലീഗിൽ ഇതുവരെ ഒരു മത്സരം മാത്രമാണ് വിജയിച്ചിട്ടുള്ളത്, 3 തോൽവിയും 3 സമനിലയുമായി ഏഴാം സ്ഥാനത്താണ്. മോഹൻ ബഗാനെയും ബെംഗളൂരു എഫ്സിയെയും സമനിലയിൽ തളച്ച ആത്മവിശ്വാസത്തിൽ ആവും ലജോങ്ങിനെ നേരിടാൻ ശിവജിയൻസ് ഇറങ്ങുക. ഇന്ത്യൻ സമയം 4.30നു ആണ് മത്സരം.

ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ആറാം സ്ഥാനത് നിൽക്കുന്ന മുംബൈ എഫ്‌സി അവസാന സ്ഥാനക്കാരായ ചെന്നൈ സിറ്റിയെ നേരിടും. ആദ്യ രണ്ടു മത്സരങ്ങൾ വിജയിച്ചു തുടങ്ങിയ മുംബൈ എഫ്‌സി തുടർന്ന് 5 മത്സരങ്ങൾ പരാജയപ്പെട്ടാണ് നിലവിൽ ഉള്ളത്. അതെ സമയം ചെന്നൈ ലീഗിൽ ഇതുവരെ ഒരു മത്സരം മാത്രം ജയിച്ചു അവസാന സ്ഥാനത്താണ്. പരാജയത്തിൽ നിന്നും കരകയറാൻ ഇരു ടീമുകളും ശ്രമിക്കുമ്പോൾ മികച്ച മത്സരം പ്രതീക്ഷിക്കാം. ഇന്ത്യൻ സമയം 7നു ആണ് മത്സരം.

ഇന്നത്തെ മൂന്നാമത്തെ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരയ ബെംഗളൂരു എഫ്‌സി മിനേർവയെ നേരിടും. ലീഗിൽ മികച്ച രീതിയിൽ തുടങ്ങിയ ബെംഗളൂരു രണ്ടു തോൽവികളും ഒരു സമനിലയുമായാണ് മിനേർവയെ നേരിടാൻ ഇരിക്കുന്നത്. വിജയവഴിയിലേക്ക് തിരിച്ചെത്താൻ ബെംഗളുരുവിന് ലഭിക്കുന്ന മികച്ച അവസരം ആയിരിക്കുമിത്. മികച്ച ഫോമിൽ ഉള്ള സികെ വിനീത് മികവിലേക്കുയർന്നാൽ മിനേർവയെ മറികടക്കുക ബെംഗളുരുവിനു പ്രസകരമായിരിക്കില്ല. അതെ സമയം മിനേർവ എഫ്‌സി കഴിഞ്ഞ മത്സരത്തിൽ മുംബൈയെ തോൽപ്പിച്ച് ലീഗിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയാണ് ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ എത്തുന്നത്. ബെംഗളുരുവിനെ പരാജയപ്പെടുത്തുക എന്നത് ശ്രമകരമായിരിക്കും എങ്കിലും സുരേന്ദർ സിങ്ങും സംഘവും മികച്ച ആത്മവിശ്വാസത്തിൽ ആണ്. ഇന്ത്യൻ സമയം 7നു ആണ് മത്സരം.

Previous articleവിജയം ശീലമാക്കി ദക്ഷിണാഫ്രിക്ക, ആംല മാന്‍ ഓഫ് ദി മാച്ച്, ഡ്യുപ്ലെസി മാന്‍ ഓഫ് ദി സീരീസ്
Next articleഫിഫയുടെ സലാമിന്റെ സേവ് കണ്ട് ഗ്രഹാം സ്റ്റാക്ക് ഞെട്ടി, അഭിനന്ദനങ്ങളുമായി ഇംഗ്ലീഷ് താരം