ചർച്ചിലിനെ തോൽപ്പിച്ച് ഐസ്വാൾ എഫ്‌സി വീണ്ടും വിജയ വഴിയിൽ

- Advertisement -

ചർച്ചിൽ ബ്രദേഴ്‌സിനിതിരെ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം മൂന്നെണ്ണം തിരിച്ചടിച്ച് ഖാലിദ് ജാമിലിന്റെ ഐസ്വാൾ എഫ്‌സി ഐ ലീഗിലെ തങ്ങളുടെ അഞ്ചാമത്തെ വിജയം സ്വന്തമാക്കി. എട്ടു മത്സരങ്ങൾ പൂർത്തിയായപ്പോൾ 16 പോയിന്റുമായി ഐസ്വാൾ മൂന്നാം സ്ഥാനത്താണ്. മോഹൻ ബഗാനും 16 പോയിന്റ് ആണ് ഉള്ളതെങ്കിലും ഐസ്വാളിനെക്കാൾ 2 കുറവാണ് മോഹൻ ബാഗാൻ കളിച്ചിട്ടുള്ളത്.

ഇരു ടീമുകളും മികച രീതിയിൽ ആണ് കളിചു തുടങ്ങിയത്, എട്ടാം മിനിറ്റിൽ തന്നെ ചർച്ചിലിന്റെ ക്രോമഹ്‌യും വോൾഫും ഐസ്വാൾ പ്രതിരോധത്തെ മറികടന്നു എങ്കിലും അവസരം ഗോളാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടു. 33ആം മിനിറ്റിൽ ആണ് ഹോം ടീമായ ഐസ്വാളിനെ ഞെട്ടിച്ച ഗോൾ പിറന്നത്. വോൾഫിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ക്രോമഹ്‌ ചർച്ചിലിനു ലീഡ് നൽകി.

രണ്ടാം പകുതിയിൽ സിറിയൻ മിഡ്ഫീൽഡർ മഹ്മൂദ് അംനയെ പകരക്കാരനായി ഇറക്കി ഖാലിദ് ജാമിൽ ഐസ്വാൾ മിഡ്ഫീൽഡ് ശക്തമാക്കി. തുടർന്ന് 62ആം മിനിറ്റിൽ അശുതോഷ് മെഹ്ത്തയെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലാൽറാംച്ചുള്ളോവ ഗോളാക്കി മാറ്റി ഐസ്വാളിനു സമനില നേടിക്കൊടുത്തു. 68ആം മിനിറ്റിൽ ജയേഷ് റാണെയിൽ നിന്നും ലഭിച്ച പന്ത് ഗോളാക്കി മാറ്റി ബായി ഐസ്വാളിനു ലീഡും സമ്മാനിചു. 76ആം മിനിറ്റിൽ ചർച്ചിൽ ഒരു സെല്ഫ് ഗോൾ കൂടെ വഴങ്ങിയതോടെ മത്സരം പൂർണമായും ഐസ്വാളിന്റെ കൈകളിൽ ആയി. നൊങ്ലോ ഗോൾ കീപ്പർ നവീൻ കുമാറിന് നൽകിയ പാസ് ഗോളിൽ കലാശിക്കുകയായിരുന്നു.

എട്ടു മത്സരങ്ങളിൽ നിന്നും 5 പോയിന്റ് മാത്രമുള്ള ചർച്ചിൽ ബ്രദേഴ്‌സ് എട്ടാം സ്ഥാനത്താണ്.

Advertisement