ചർച്ചിലിനെ തോൽപ്പിച്ച് ഷില്ലോങ് ലജോങ്, തുടർച്ചയായ നാലാം ജയം

- Advertisement -

തുടർച്ചയായ നാലാം മത്സരത്തിലും ഡിപാന്ത ഡിക്ക ഗോൾ കണ്ടെത്തിയപ്പോൾ ഷില്ലോങ് ലജോങ്ങിന് തുടർച്ചയായ നാലാം ജയം, ഇന്ന് ചർച്ചിലിനെ പരാജയപ്പെടുത്തിയത് ഏകപക്ഷീയമായ ഒരു ഗോളിനാണ്. ഇതോടെ ബെംഗളൂരു എഫ്‌സിയെ പിന്തള്ളി ലീഗിൽ നാലാം സ്ഥാനത്തേക്ക് എത്താനായി ഷില്ലോങ് ടീമിന്.

ലജോങ്ങിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കാര്യമായ മുന്നേറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് ആദ്യ പകുതി അവസാനിച്ചത്. ഈ സീസണിൽ ഇതാദ്യമായാണ് ലജോങ് ഹോം ഗ്രൗണ്ടിൽ ആദ്യ പകുതിയിൽ ലജോങ് ഗോൾ നേടാതെ ഇരുന്നത്. ആദ്യ പകുതിയിൽ ചർച്ചിലിനായിരുന്നു നേരിയ മുൻതൂക്കമുണ്ടായിരുന്നത്.

രണ്ടാം പകുതിയിൽ 51ആം മിനിറ്റിൽ ആണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്. സാമുവലിന്റെ ഷോട്ട് ഗോൾ കീപ്പർ പ്രിയന്തിന്റെ മേലെ തട്ടി തിരിച്ചപ്പോൾ ഡിപാന്ത ഡിക്ക അവസരം മുതലെടുത്ത് ഗോളാക്കി മാറ്റുകയായിരുന്നു. തുടർന്ന് ചർച്ചിലിന്റെ ഗോൾ എന്നുറച്ച രണ്ടു ഷോട്ടുകൾ ഗോൾ കീപ്പർ വിശാൽ സേവ് ചെയ്യുകയും കൂടെ ചെയ്തപ്പോൾ ഷില്ലോങ് ലജോങ് വിജയം ഉറപ്പിച്ചു.

ഇന്നത്തെ ഗോളോടെ ഡിപാന്ത ഡിക്ക ആറ് ഗോളുകളോടെ കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ മോഹൻ ബഗാന്റെ ഡാരൽ ഡഫിക്കൊപ്പം ഒന്നാം സ്ഥാനത്തെത്തി.

Advertisement