ഐ ലീഗിൽ സൂപ്പർ പോരാട്ടം, മോഹൻ ബഗാനും ഐസ്വാൾ എഫ്സിയും നേർക്കുനേർ.

ഐ ലീഗിൽ ഇന്ന് രണ്ടു മത്സരങ്ങൾ ആണ്, ആദ്യ മത്സരത്തിൽ ലീഗിലെ അവസാന സ്ഥാനക്കാരായ മിനേർവ എഫ്‌സി മുബൈ എഫ്‌സിയെ നേരിടുമ്പോൾ രണ്ടാമത്തെ മത്സരം സൂപ്പർ പോരാട്ടം ആണ്, മോഹൻ ബാഗാൻ ഐസ്വാൾ എഫ്‌സിയെ നേരിടും.

ലുധിയാനയിലെ ഗുരുനാനാക് സ്റ്റേഡിയത്തിൽ മുംബൈയെ നേരിടാനിറങ്ങുമ്പോൾ മിനേർവ എഫ്‌സിക്ക് വിജയത്തെ കുറഞ്ഞൊന്നും ലക്ഷ്യമുണ്ടാവില്ല. മല്സരിച്ച ആറു കളികളിൽ നാലിലുംമിനേർവ രണ്ടു സമനിലയിലൂടെ നേടിയ രണ്ടു പോയിന്റുമായി അവസാന സ്ഥാനത്താണ്. മുന്നേറ്റനിര ഗോളടിക്കാൻ മറക്കുന്നതാണ് സുരേന്ദർ സിങ്ങിന് തലവേദയാവുന്നത്. ഇതുവരെ ഒരു ഗോൾ മാത്രമാണ് പഞ്ചാബ് ടീം സ്‌കോർ ചെയ്തിട്ടുള്ളത്. മറുവശത്തു മുംബൈ ടീമിലും കാര്യങ്ങൾ അത്ര എളുപ്പമല്ല, രണ്ടു മത്സരങ്ങൾ ജയിച്ചു തുടങ്ങിയ മുംബൈ എഫ്‌സി തുടർന്ന് നാല് മത്സരങ്ങൾ പരാജയപ്പെട്ട് ലീഗിൽ ഏഴാം സ്ഥാനത്താണ്. മിനേർവക്കെതിരെ ഇറങ്ങുമ്പോൾ ഈ മത്സരം വിജയിച്ചു വിജയ വഴിയിലേക്ക് തിരിച്ചെത്താൻ ആവും സന്തോഷ് കശ്യപിന്റെയും ടീമിന്റെയും ശ്രമം. ഇന്ത്യൻ സമയം വൈകുന്നേര 04.35നു ആണ് മത്സരം.

ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ ലീഗിലെ രണ്ടാം സ്ഥാനക്കാരായ മോഹൻ ബാഗാണ് മൂന്നാം സ്ഥാനക്കാരായ ഐസ്വാൾ എഫ്‌സിയെ നേരിടും. കൊൽക്കത്തയിലെ രബീന്ദ്ര സരോബർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പൊടിപാറും എന്നുറപ്പാണ്. ആറു മത്സരങ്ങളിൽ ഒരു പരാജയം മാത്രം സംഭവിച്ച ഖാലിദ് ജാമിലിന്റെ ഐസ്വാൾ എഫ്‌സി മികച്ച ഫോമിൽ ആണ്. ആതിഥേയരായ മോഹൻ ബഗാനും മികച്ച ഫോമിൽ ആണ്, ഇതുവരെ ഒരു സമനില മാത്രമാണ് ലീഗിൽ മോഹൻ ബഗാൻ വഴങ്ങിയിട്ടുള്ളത്. ഐസ്വാളിനെക്കാൾ ഒരു മത്സരം കുറച്ചു കളിച്ച ബഗാന് ഐസ്വാളിനെ പരാജയപ്പെടുത്തി ലീഡ് നിലനിർത്തുക എന്ന ലക്‌ഷ്യം മാത്രമേ ഉണ്ടാവുകയുള്ളു. ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്കാണ് മത്സരം.

Previous articleസമൃതി മന്ഥാനയ്ക്ക് പുറമേ ജൂലന്‍ ഗോസ്വാമിയും, സുകന്യ പരീദയുടെ സേവനവും ഇന്ത്യയ്ക്ക് നഷ്ടം
Next articleടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ഉദ്ഘാടന മത്സരത്തില്‍ വിജയം സ്വന്തമാക്കി ഡി+എച്ച് റെഡ്