മുംബൈയെ തകർത്ത് മിനേർവക്ക് ആദ്യ വിജയം

തുടർ തോൽവികളിൽ നിന്ന് മിനേർവ എഫ്‌സി കരകയറിയപ്പോൾ മുംബൈ എഫ്‌സിക്ക് തുടർച്ചയായ അഞ്ചാം പരാജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ്‌ മിനേർവ എഫ്‌സി മുംബൈ എഫ്‌സിയെ മറികടന്നത്.

സീസണിലെ ഏഴാം മത്സരം വരെ കാത്തിരിക്കേണ്ടി വണ്ട് സുരേന്ദർ സിങ് പരിശീലിപ്പിക്കുന്ന മിനേർവ എഫ്‌സിക്ക് ആദ്യ വിജയം കണ്ടെത്താൻ. വിരസമായ ആദ്യ പകുതിക്ക് ശേഷം 57ആം മിനിറ്റിൽ ബോഡോയും 67ആം മിനിറ്റിൽ ഥാപ്പയും ആണ് മിനേർവയുടെ വിജയം ഉറപ്പിച്ച ഗോളുകൾ നേടിയത്. 77ആം മിനിറ്റിൽ കരൺ സ്വാൻഹായ്‌ ആണ് മുംബൈ എഫ്സിയുടെ ആശ്വാസ ഗോൾ നേടിയത്. 17 ഇന്ന് ഗോൾ നേടിയതോടെ ബോറിംങ്ടാവൊ ബോഡോ ഐ ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. 17 വർഷവും 3 മാസം 18 ദിവസം ആണ് ബോഡോയുടെ പ്രായം.

ഇരു ടീമുകളും ബോക്സിനുള്ളിലേക്ക് മികച്ച ക്രോസുകൾ നൽകിയാണ് മത്സരം തുടങ്ങിയത്. ഒരു വശത്ത് സ്റ്റീവൻ ഡയ്സും കരൺ സ്വാൻഹായും മറുവശത്ത് ബോഡോയും ജർമൻപ്രീതും ഗോൾ ശ്രമങ്ങൾ നത്തിയെങ്കിലും ഗോൾ കീപ്പർമാർ വെല്ലുവിളി ആയി നിന്നു.

ഗോളുകൾ ഒന്നും പിറക്കാതെ ഇരുന്ന ആദ്യ പകുതിക്ക് ശേഷം 57ആം മിനിറ്റിൽ ആണ് മത്സരസത്തിലെ ആദ്യ ഗോൾ പിറന്നത്. ബോഡോ പഞ്ചാബ് ടീമിന് വേണ്ടി വലകുലുക്കി. പത്ത് മിനിറ്റിനകം ഥാപ്പ പഞ്ചാബ് ലീഡ് ഇരട്ടിയാക്കി. 2 ഗോൾ വീണതോടെ ഉണർന്നു കളിച്ച മുംബൈ എഫ്‌സി പത്ത് മിനിറ്റിനകം ഒരു ഗോൾ മടക്കി എങ്കിലും മിനേർവയുടെ വിജയത്തെ തടയാൻ അത് മതിയായിരുന്നില്ല.

വിജയത്തോടെ 5 പോയിന്റുമായി മിനേർവ ഒൻപതാം സ്ഥാനത്തേക്ക് ഉയർന്നു. തുടർച്ചയായി അഞ്ച് മത്സരങ്ങൾ പരാജയപ്പെട്ട മുംബൈ എഫ്‌സി ഏഴാം സ്ഥാനത്ത് തുടരുകയാണ്

Previous articleലാഭം 20 ലക്ഷം, കണക്കുകൾ പുറത്തുവിട്ട് മാതൃകയായി വണ്ടൂർ സെവൻസ് കമ്മിറ്റി
Next articleവിജയം സ്വന്തമാക്കി ക്വസ്റ്റ് വെറ്റ്, അലാമി