ഹാട്രിക് വിജയം ലക്ഷ്യമിട്ട് ഷില്ലോങ് ലജോങ് ചെന്നൈ സിറ്റിക്കെതിരെ

ഇന്ന് വൈകുന്നേരം ചെന്നൈക്കെതിരെ ഹോം ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ ഷില്ലോങ് ലജോങിന്റെ ലക്ഷ്യം തുടർച്ചയായ മൂന്നാം ജയം എന്നത് മാത്രമായിരിക്കും.

തുടർച്ചയായ മൂന്നു പരാജയങ്ങൾക്ക് ശേഷം ഹോം ഗ്രൗണ്ടിൽ മിനേർവയേയും മുംബൈ എഫ്സിയെയും പരാജയപ്പെടുത്തിയ ഷില്ലോങ് മികച്ച ആത്മവിശ്വാസത്തിൽ ആണ്. മികച്ച ഫോമിൽ ഉള്ള ഡിപാന്ത ഡിക്കയാണ് സിംഗ്‌തോ സിംഗിന്റെ തുറുപ്പ് ചീട്ട്. മുംബൈക്കെതിരെ ഇറക്കിയ ആദ്യ ഇലവനിൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ ഇല്ലാതെയായിരിക്കും സിംഗ്‌തോ സിങ് ഷില്ലോങ് ലജോങിനെ ഇറക്കുക.

മരുവശത് ചെന്നൈ സിറ്റിയും മികച്ച ആത്മവിശ്വാസത്തിൽ ആണ്. തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം കരുത്തരായ ഐസ്വാൾ എഫ്സിയെ പരാജയപ്പെടുത്തിയാണ് റോബിൻ ചാൾസ് രാജയുടെ ടീം ഷില്ലോങ്ങിൽ എത്തിയിട്ടുള്ളത്. ഫോർവേഡുകൾ ആയ ചാൾസും മാർക്കോസും മികച്ച ഒത്തിണക്കം പ്രകടിപ്പിക്കുന്നത് ടീമിന് ഗുണം ചെയ്യും എന്ന കാര്യം തീർച്ചയാണ്.

ഇന്ന് ജയിക്കുന്ന ടീമിന് പോയിന്റ് ടേബിളിൽ താൽക്കാലികമായെങ്കിലും മുന്നോട്ട് പോകാം എന്നുള്ളത് കൊണ്ട് മികച്ച മത്സരം പ്രതീക്ഷിക്കാം.

Previous articleമാവൂരിൽ ഇന്ന് മരണപ്പോര്
Next articleഹോസുട്ടനു പിന്നാലെ ഹ്യുമേട്ടനും എക്സ്ട്രീമദുരയിൽ അരങ്ങേറ്റം