
ഐ ലീഗിൽ നവാഗതരായ മിനേർവ എഫ്സി ഇന്ന് തങ്ങളുടെ ആദ്യ ഹോം മത്സരത്തിൽ ശക്തരായ ഈസ്റ്റ് ബംഗാളിനെ നേരിടും. 2010-11 സീസണിന് ശേഷം ആദ്യമായാണ് ലുധിയാനയിലേക്ക് ഐ ലീഗ് എത്തുന്നത്.
സീസണിൽ ഇതുവരെ കളിച്ച നാല് കളികളിൽ മൂന്നും പരാജയപ്പെട്ട മിനേർവ ഒരു സമനിലയിൽ നിന്നും നേടിയ ഒരു പോയിന്റുമായി ടേബിളിൽ അവസാന സ്ഥാനത്താണ്. ഇന്നത്തെ മത്സരം വിജയിച്ച് പോയിന്റ് നില ഉയർത്താനാവും സുരേന്ദർ സിങും ഇറങ്ങുക.
അതിഥേയരെ അപേക്ഷിച്ച് ഈസ്റ്റ് ബംഗാൾ മികച്ച ഫോമിൽ ആണ്. ആദ്യ മത്സരത്തിൽ ഐസ്വാളിനോട് സമനില വാഴങ്ങിയതൊഴിച്ചാൽ ബാക്കിയുള്ള മൂന്ന് മത്സരങ്ങാകും വിജയിച്ചാണ് കൊൽക്കത്ത ടീമിന്റെ വരവ്. മെഹ്താബ് ഹുസൈനും ബുക്നെയയും അടക്കമുള്ള പ്രമുഖ താരങ്ങൾ എല്ലാം ഫോമിൽ ആണ് എന്നുള്ളത് ഈസ്റ്റ് ബംഗാളിന് മുൻതൂക്കം നൽകുന്നു. കഴിഞ്ഞ മത്സരത്തിൽ വിജയ ഗോൾ നേടി ഇന്ത്യൻ താരം റോബിൻ സിങ് ഫോമിലേക്ക് ഉയർന്നതും മോർഗന് ആശ്വാസമാവും.
ഇന്നത്തെ മത്സരം മികച്ച ഗോൾ നിലയിൽ വിജയിക്കാനായാൽ മോഹൻ ബഗാനെ മറികടന്ന് പോയിന്റ് ടേബിളിൽ ഒന്നാമതെത്താൻ ഈസ്റ്റ് ബംഗാളിന് കഴിയും.