അട്ടിമറി!!! ബംഗളുരുവിനെ തകർത്ത് ചർച്ചിലിന് ആദ്യ വിജയം

- Advertisement -

നിലവിലെ ഐ ലീഗ് ജേതാക്കളായ ബെംഗളൂരു എഫ്‌സിയെ തകർത്ത് ചർച്ചിൽ ബ്രദേഴ്‌സിന് സീസണിലെ ആദ്യ വിജയം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചു രാജകീയമായി തന്നെയാണ് ചർച്ചിൽ ലീഗിലെ ആദ്യ വിജയം സ്വന്തമാക്കിയത്.

ഇരുടീമുകളും പന്ത് വെച് സാവധാനം ആണ് കളിച്ചു തുടങ്ങിയത്, കാര്യമായ മുന്നേറ്റങ്ങള്‍ ഒന്നും തന്നെ ആദ്യ 20 മിനിറ്റില്‍ ഉണ്ടായിരുന്നില്ല. ആറാം മിനിറ്റില്‍ ചര്‍ച്ചിലിന് ഒരു ഫ്രീകിക്ക് ലഭിച്ചതും ഒന്‍പതാം മിനിറ്റില്‍ വിനീതിന് ലഭിച്ച ഒരു അവസരവും മാതമായിരുന്നു എടുത്ത് പറയാന്‍ ഉണ്ടായിരുന്നത്. 21ആം മിനിറ്റിൽ സുനിൽ ഛേത്രി ബെംഗളുരുവിനു വേണ്ടി വല കുലുക്കി, സീസണിലെ ഛേത്രിയുടെ ആദ്യത്തെ ഗോൾ. റോബി നോറാലസിനെ ബോക്സിൽ ചർച്ചിലിന്റെ ഫുൾഗാൻസോ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിളിക്കുകയായിരുന്നു. ഗോൾ നേടിയതോടെ പതിയെ മത്സരത്തിന്റെ നിയന്ത്രണം ബെംഗളൂരു ഏറ്റെടുത്തു എന്ന് തോന്നിപ്പിച്ച സമയത്തായിരുന്നു ചർച്ചിലിന്റെ സമനില ഗോൾ വീണത്. ലിങ്‌ദോ നൽകിയ ലോങ്ങ് ബാളിൽ ബംഗളുരു എഫ്സിയുടെ പ്രതിരോധത്തിലെ പിഴവ്‌ മുതലെടുത്ത വോൾഫ് ചർച്ചിലിന് വേണ്ടി വല കുലുക്കി. സമനിലയ ആയതോടെ കളി ആവേശകരമായി, ഇരു ടീമുകളും ഗോൾ നേടാൻ ആക്രമിച്ചു കളിക്കുന്നതാണ് തുടർന്ന് കണ്ടത്.

സമനില ഗോൾ നേടിയതിന്റെ ആവേശത്തില്‍ ആണ് ചര്‍ച്ചില്‍ രണ്ടാം പകുതിയില്‍ ഇറങ്ങിയത്, വോള്‍ഫ് ബെംഗളൂരു പ്രധിരോധത്തിന് തലവേദന സൃഷ്ടിക്കുന്നതാണ് കണ്ടത്. മുന്നേറ്റത്തിൽ എല്ലായിടത്തും വോൾഫ് മയം ആയിരുന്നു. അതിനിടെ 48ആം മിനിറ്റിൽ റോബി നോറാലസ് നൽകിയ ഒരു നല്ല ക്രോസ് വിനീതിന് ഗോളാക്കി മാറ്റാൻ കഴിഞില്ല, വിനീതിനും ഗോളിനും ഇടയിൽ ആദിൽ ഖാൻ വിലങ്ങു തടിയായി നിന്ന്. താമസിയതെ തന്നെ ചർച്ചലിന്റെ വിജയഗോളും പിറന്നു, വോൾഫ് നൽകിയ മികച്ചൊരു ത്രൂ ബാൾ ലിങ്‌ദോ ടാപ്പ് ചെയ്ത് വലയിലാക്കി. അറുപത്തിയൊന്നാം മിനിറ്റിൽ വോൾഫ് നൽകിയ മറ്റൊരു മികച്ച പാസ് ഗോളാക്കി മാറ്റാൻ മോളിക്കിന് കഴിഞ്ഞില്ല, ഷോട്ട് പുറത്തേക്ക് പോവുകയായിരുന്നു. 73ആം മിനിറ്റിൽ വിനീതിന്റെ മികച്ചൊരു ഷോട്ട് പ്രിയന്ത് ഗോൾ ലൈനിൽ വെച് സേവ് ചെയ്തു. സമനില ഗോൾ നേടാൻ ബെംഗളൂരു കിണഞ്ഞു പരിശ്രമിച്ചു എങ്കിലും, ഒരു ഗോൾ ലീഡ് ഉള്ള ചർച്ചിൽ പിഴവുകൾ ഒന്നും വരുത്താതെ പ്രതിരോധം ശക്തമാക്കുകയും ചെയാതതോടെ ഇന്നത്തെ വിജയം ചർച്ചിലിനുള്ളതായി.

ഇന്നത്തെ വിജയത്തോടെ ചർച്ചിൽ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു, ബെംഗളൂരു നാലാം സ്ഥാനത്തു തുടരുകയാണ്.

ജനുവരി 31നു എഎഫ്‌സി ചാംപ്യൻസ്ലീഗ് യോഗ്യതാ മത്സരത്തിൽ അൽ വഹ്‌ദതിനെ നേരിടാൻ ഇരിക്കുന്ന ബെംഗളൂരു എഫ്‌സി പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ മത്സര ഫലം എതിരാവും എന്നതിൽ സംശയമില്ല.

Advertisement