എഫ്‌സി പൂനെ സിറ്റിക്കെതിരെ അഞ്ചടിച്ച് റൈസിംഗ് സ്റ്റുഡന്റ്സ് ലീഗിൽ ഒന്നാമത്.

വനിതാ ഐ ലീഗിൽ റൈസിംഗ് സ്റ്റുഡന്റസ് വീണ്ടും ഒന്നാമതെത്തി, ഇന്ന് അംബേദ്ക്കർ സ്റ്റേഡിയത്തിലി നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് റൈസിംഗ് സ്റ്റുഡന്റസ് എഫ്‌സി പൂനെ സിറ്റിക്കെതിരെ വിജയം കണ്ടത്. ഇതോടെ നാല് മത്സരങ്ങളിൽ നിന്നായി ഒമ്പത് പോയിന്റുമായി ലീഗ് ടേബിളിൽ ഒന്നാമതെത്തിയത്.

ടൂർണമെന്റ് ഫേവറൈറ്റുകൾ ആയ റൈസിംഗ് സ്റ്റുഡന്റസ് മികച്ച രീതിയിലാണ് തുടങ്ങിയത്. ആദ്യ മിനിറ്റിൽ തന്നെ ജബമാനി വിജയികൾക്കായി വലകുലുക്കി. തുടർന്ന് ജബമാനി തന്നെ 15ആം മിനിറ്റിൽ വലകുലുക്കി ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് അഞ്ചു തമാങ് ഗോൾ നേടി ലീഡ് മൂന്നാക്കി ഉയർത്തി.

രണ്ടാം പകുതിയിൽ 47ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി സസ്മിത മാലിക്ക് സ്‌കോർ നില 4-0 എന്നാക്കി മാറ്റി. തുടർന്നും ആക്രമണ ഫുട്ബാൾ കാഴ്ചവെച്ച റൈസിംഗ് സ്റ്റുഡന്റസ് നിർഭാഗ്യം കൊണ്ടാണ് പല അവസരങ്ങളും ഗോളാവാതെയിരുന്നത്. 73ആം മിനിറ്റിൽ സസ്മിത മാലിക്ക് തന്നെ വീണ്ടും ഗോൾ നേടി ഗോൾ പട്ടിക പൂർത്തിയാക്കി.

Previous articleനീസിനെ തകർത്ത് മൊണാക്കോ ലീഗിൽ ഒന്നാമത്.
Next articleചർച്ചിലിനെ തോൽപ്പിച്ച് ഷില്ലോങ് ലജോങ്, തുടർച്ചയായ നാലാം ജയം