വനിതാ ഐ ലീഗില്‍ ഇന്ന് ഗോള്‍ രഹിത സമനില

ഗോൾ മഴ കണ്ട ആദ്യ ദിവസത്തെ മത്സരങ്ങൾക്ക് ശേഷം വനിതാ ഐ ലീഗിൽ ഇന്ന് ഗോൾ രഹിത സമനില. ഇന്ന് അബേദ്ക്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എഫ്‌സി പുനെ സിറ്റിയും അളഖപുരിയും സമനിലയിൽ പിരിയുകയായിരുന്നു.

ആദ്യ പകുതിയിൽ അളഖപുരിക്കായിരുന്നു ആധിപത്യം. നിശ്ചിത ഇടവേളകളിൽ അളഖപുരിയിൽ നിന്നും ആക്രമണങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ കഴിഞില്ല. ധാരാളം കോർണർ അവസരങ്ങൾ അളഖപുരിക്ക് ലഭിച്ചു എങ്കിലും ഒന്നും ഗോളിലേക്ക് എത്തിയില്ല.

ആദ്യ പകുതിയിൽ നിറം മങ്ങി എങ്കിലും രണ്ടാം പകുതിൽ ശക്തമായി തിരിച്ചു വന്ന പൂനെ സിറ്റി സെനോറിറ്റയിലൂടെയും റോജ ദേവിയുടെയും മികച്ച മുന്നേറ്റങ്ങൾ ആണ് നടത്തിയത്. ഗോളെന്നുറച്ച രണ്ടു മുന്നേറ്റങ്ങൾ ആണ് ഇവരിൽ നിന്നും ഉണ്ടായത്. അളഖപുരിയുടെ പൂനം ശർമ്മ ആണ് പ്ലേയർ ഓഫ് ദി മാച്ച്

Previous articleപഞ്ചാബികളെ മലർത്തിയടിച്ച് ഈസ്റ്റ് ബംഗാൾ, മിനേർവക്കെതിരെ 5-0ന്റെ വിജയം
Next articleഒടുവിൽ പയറ്റ് വീണ്ടും മാഴ്സെലിലേക്ക്