ആദ്യ ഐ ലീഗ് മത്സരത്തിനായി ഗോകുലം എഫ് സി യാത്ര തിരിച്ചു

- Advertisement -

ആദ്യ ഐലീഗ് മത്സരത്തിനായി കേരളത്തിന്റെ സ്വന്തം ക്ലബായ ഗോകുലം എഫ് സി യാത്ര തിരിച്ചു. ഷില്ലോംഗ് ലജോംഗിൽ വെച്ച് നടക്കുന്ന പോരാട്ടത്തിൽ ലജോംഗിനെയാണ് ഗോകുലം ആദ്യ മത്സരത്തിൽ നേരിടുന്നത്‌. നവംബർ 27നാണ് മത്സരം നടക്കുക.

ജയത്തോടെ തന്നെ തുടങ്ങി തങ്ങളുടെ കരുത്ത് തെളിയിക്കാനാകും ഗോകുലം ശ്രമിക്കുക. ആദ്യ മൂന്നു സ്ഥാനങ്ങളാണ് ലക്ഷ്യം വെക്കുന്നത് എന്ന് നേരത്തെ കോച്ച് ബിനോ ജോർജ്ജ് പറഞ്ഞിരുന്നു. ആക്രമണ ഫുട്ബോൾ ടാക്ടിക്സ് കളിക്കുന്ന ബിനോ ജോർജ്ജുൻ സംഘവും കേരളത്തെ തങ്ങളുടെ ഫുട്ബോളിന്റെ പ്രതാഭ കാലത്തേക്ക് തിരിച്ചുകൊണ്ടു പോകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഡിസംബർ 4നാണ് ഗോകുലത്തിന്റെ ആദ്യ ഹോം മത്സരം. ചെന്നൈ സിറ്റി ആണ് എതിരാളികൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement