Site icon Fanport

ഗോകുലം ഇത്തവണയും കോഴിക്കോട് തന്നെ കളിക്കും

കേരളത്തിന്റെ ഐലീഗിലെ ഒരേയൊരു ക്ലബായ ഗോകുലം എഫ് സി ഇത്തവണയും കോഴിക്കോട് തന്നെ കളിക്കും. കോഴിക്കോട് ഇം എസ് എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് ഗോകുലം കളിക്കുന്നത്. കഴിഞ്ഞ സീസണിലും ഇ എം എസ് സ്റ്റേഡിയത്തിലായിരുന്നു ഗോകുലം കളിച്ചത്. സീസൺ അവസാനം ഹോം ഗ്രൗണ്ടുകളിൽ ഗോകുലം മികച്ചു നിൽക്കുകയും ചെയ്തിരുന്നു.

കോഴിക്കോട് കോർപ്പറേഷൻ വാടക വാങ്ങാതെ സ്റ്റേഡിയം വിട്ടു നൽകിയേക്കും എന്നാണ് വിവരങ്ങൾ. പകരം ഗോകുലം എഫ് സി സ്റ്റേഡിയം പരിപാലിക്കണം എന്നാകും നടപടി. കഴിഞ്ഞ വർഷം 35 ലക്ഷത്തോളം സ്റ്റേഡിയം മെച്ചപ്പെടുത്താനായി ഗോകുലം ചിലവഴിച്ചിരുന്നു. ഒക്ടോബർ ആദ്യ വാരമാകും ഐ ലീഗ് സീസൺ ആരംഭിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version