Site icon Fanport

ഗോകുലത്തിന്റെ ആക്രമണത്തിന് മൂർച്ച കൂട്ടാൻ രണ്ട് വിദേശ താരങ്ങൾ കൂടി

ഐ ലീഗിൽ മോശം ഫോമിലൂടെ കടന്നു പോവുന്ന ഗോകുലത്തിന്റെ ആക്രമണത്തിന് മൂർച്ച കൂട്ടാൻ രണ്ടു പുതിയ വിദേശ താരങ്ങളെത്തി. ട്രിനിഡാഡ് ടൊബാകോ താരം മർക്കസ് ലെറിക് ജോസഫും ഘാന താരം ചാൾസ് ടികോ ഫോളിയെയുമാണ് ഗോകുലം ടീമിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം വിദേശ താരമായ ജോയൽ സൺ‌ഡേയെ ഗോകുലം റിലീസ് ചെയ്തിരുന്നു. നേരത്തെ ഗോകുലത്തിന്റെ ഫോർവേഡായിരുന്ന അന്റോണിയോ ജർമനെയും ഗോകുലം റിലീസ് ചെയ്തിരുന്നു.

ഇതിനെ തുടർന്നാണ് തങ്ങളുടെ ആക്രമണത്തിന് മൂർച്ച കൂട്ടാൻ വേണ്ടി ഗോകുലം രണ്ടു സ്‌ട്രൈക്കർമാരെ സ്വന്തമാക്കിയത്. 27കാരനായ മർക്കസ് ലെറിക് ട്രിനിഡാഡ് ടോബാകോ പ്രൊ ലീഗിലെ താരമാണ്. 30കാരനായ ചാൾസ് സൈപ്രസിലും ഈജിപ്തിലും കളിച്ചിട്ടുണ്ട്. നാളെ ചർച്ചിൽ ബ്രദർസിനെതിരായ മത്സരത്തിൽ ഇരുവരും ടീമിൽ ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. 11 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ഗോകുലം പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.

 

 

Exit mobile version