ഐലീഗിന് ഒരുക്കം തുടങ്ങി ഗോകുലം എഫ് സി, കാമറൂൺ താരം എത്തി

- Advertisement -

ഐ ലീഗിനുള്ള ഒരുക്കം സജീവമാക്കി ഗോകുലം എഫ് സി. ദേശീയ ലീഗിൽ കിടപിടിക്കാനായി സ്ക്വാഡ് ശക്തമാക്കുന്നതിന്റെ ഭാഗമായി കാമറൂൺ താരത്തെ സ്വന്തമാക്കിയിരിക്കുകയാണ് ഗോകുലം. അറ്റാക്കിംഗ് മിഡ്ഫീൽഡർ ഫ്രാൻസിസ് ഇദ്രിസ് അമ്പാനെയാണ് പുതുതായി എത്തിയ താരം. കാമറൂണിനെ രാജ്യാന്തര മത്സരങ്ങളിൽ പ്രതിനിധീകരിച്ചിട്ടുള്ള താരമാണ്‌.

32കാരനായ താരം അൽജീരിയൻ ലീഗിലായിരുന്നു കളിച്ചിരുന്നത്. ഫ്രാൻസിസ് ഇന്ന് കോഴിക്കോടെത്തി. ഇനിയും പുതിയ വിദേശ താരങ്ങൾ ടീമിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വർഷങ്ങൾക്കു ശേഷം കേരളത്തിൽ നിന്ന് ഐ ലീഗിലേക്ക് എത്തിയിരിക്കുന്ന ടീം എന്ന നിലയിൽ ആരാധകർക്കു വൻ പ്രതീക്ഷിയാണ് ഗോകുലത്തിൽ.

ഐ ലീഗിനുള്ള തയ്യാറെടുപ്പിന്റെ കൂടെ ഭാഗമായി ഗോവയിലെ AWES കപ്പിലും സിക്കിമിൽ വെച്ച് നടന്ന സിക്കിം ഗോൾഡ് കപ്പിലും ഗോകുലം പങ്കെടുത്തിരുന്നു. AWES കപ്പിൽ ഫൈനൽ വരെ എത്തിയാണ് ഗോകുലം യാത്ര അവസാനിപ്പിച്ചത്. ഗോൾഡ് കപ്പിൽ പ്രധാനപെട്ട വിദേശതാരങ്ങളെ കളിപ്പിക്കാൻ ആവാഞ്ഞത് ഗോകുലത്തിന് തിരിച്ചടി ആയി. അല്ലായെങ്കിൽ അവിടെയും ഗോകുലത്തിന്റെ മികവ് കാണാൻ കഴിയിമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement